ലെബനനിൽ ഇസ്രായേൽ ആക്രമണം, യുദ്ധം വേണോ, വെടിനിർത്തൽ വേണോ എന്ന് അമേരിക്ക തീരുമാനിക്കണമെന്ന് ഇറാൻ

ഒരേസമയം വെടിനിർത്തലും ഇസ്രായേലിനെ മുൻനിർത്തിയുള്ള ആക്രമണവുമായി അമേരിക്കയ്ക്ക് മുന്നോട്ട് പോകാനാവില്ലെന്നും അരാഗ്ചി പറഞ്ഞു.

Donald Trump
രേണുക വേണു| Last Modified വ്യാഴം, 9 ഏപ്രില്‍ 2026 (10:35 IST)
ലെബനനില്‍ ഇസ്രായേല്‍ നടത്തുന്ന കടന്നാക്രമണത്തെ ശക്തമായി വിമര്‍ശിച്ച്
ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ബെയ്‌റൂട്ടിലും പരിസരപ്രദേശങ്ങളിലും ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അരാഗ്ചിയുടെ പ്രതികരണം. വെടിനിര്‍ത്തല്‍ വേണമോ അതോ യുദ്ധം തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അമേരിക്കയാണെന്നും ഇറാന്‍ വ്യക്തമാക്കി.

ഒരേസമയം വെടിനിര്‍ത്തലും ഇസ്രായേലിനെ മുന്‍നിര്‍ത്തിയുള്ള ആക്രമണവുമായി അമേരിക്കയ്ക്ക് മുന്നോട്ട് പോകാനാവില്ലെന്നും അരാഗ്ചി പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് എക്‌സിലൂടെയായിരുന്നു ആരാഗ്ചിയുടെ പ്രതികരണം.


ലബനനിലെയും ഗസയിലെയും വെടിനിര്‍ത്തല്‍ ഒരേസമയം നടപ്പിലാകണമെന്ന ആവശ്യമാണ് ഇറാന്‍ ഉയര്‍ത്തിയിട്ടുള്ളത്. എന്നാല്‍ ലെബനനില്‍ ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമല്ലെന്ന നിലപാടാണ് ഇസ്രായേലിനുള്ളത്. ഈ പശ്ചാത്തലത്തിലാണ് അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :