ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍
Iran warns USA israel attacks
ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3 എന്ന പേരിലാണ് ഇസ്രായേലിനെതിരെ ഇറാന്റെ പ്രത്യാക്രമണം. ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കിയെന്നും അരാഷ് ചാവേര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രായേലിന്റെ ലക്ഷ്യങ്ങള്‍ ഭേദിച്ചെന്നും ഇറാന്‍ അവകാശപ്പെട്ടു. നേരത്തെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ സംയുക്ത സൈനികമേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഖേരിയും റെവല്യൂഷണറി ഗാര്‍ഡ് ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈല്‍ സലാമിയും കൊല്ലപ്പെട്ടിരുന്നു.ആണവകേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ആള്‍നാശമുണ്ടായിട്ടില്ലെന്നും നതാന്‍സ്, ഫോര്‍ഡോ,ഇസ്ഫഗാന്‍ തുടങ്ങിയ ആണവകേന്ദ്രങ്ങളില്‍ പരിമിതമായ നാശം മാത്രമെ ഉണ്ടായിട്ടുള്ളുവെന്നും ഇറാന്‍ ആണവോര്‍ജ സംഘറന വക്താവ് ബെഹ്‌റൗസ് കമാല്‍വാണ്ടി അറിയിച്ചു. ഇസ്രായേല്‍ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായും 320 പേര്‍ക്ക് പരിക്കേറ്റതായുമാണ് ഇറാന്‍ അറിയിച്ചിട്ടുള്ളത്.
അതേസമയം ഇറാന്റെ ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഇറാനില്‍ വീണ്ടും ആക്രമണം നടത്താന്‍ തയ്യാറാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേന വ്യക്തമാക്കി. ഇറാന്‍ മിസൈല്‍ ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിയെരിയുമെന്നാണ് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സിന്റെ മുന്നറിയിപ്പ്.