Kochi|
രേണുക വേണു|
Last Modified ശനി, 14 ജൂണ്‍ 2025 (19:40 IST)
വാന്‍ ഹായ് 503 കപ്പലില്‍ നിന്ന് കടലില്‍ പതിച്ച കണ്ടെയ്നറുകള്‍ ജൂണ്‍ 16 മുതല്‍ ജൂണ്‍ 18 വരെയുള്ള തിയതികളില്‍ എറണാകുളം ജില്ലയുടെ തെക്കന്‍ തീരങ്ങളിലും ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരപ്രദേശങ്ങളിലും അടിയാന്‍ സാധ്യതയുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡും ഇന്റര്‍നാഷണല്‍ ടാങ്കര്‍ ഓണേഴ്‌സ് പൊല്യൂഷന്‍ ഫെഡറേഷനും മുന്നറിയിപ്പ് നല്‍കി.
ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കടല്‍ തീരത്ത് കപ്പലില്‍ നിന്ന് വീണതാണെന്ന് സംശയിക്കുന്ന ഒരു വസ്തുവും സ്പര്‍ശിക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇത്തരം വസ്തുക്കളില്‍ നിന്ന് കുറഞ്ഞത് 200 മീറ്റര്‍ ദൂരം പാലിച്ച് മാത്രം നില്‍ക്കുക.
ഇത്തരം വസ്തുക്കള്‍ തീരത്ത് കാണുന്ന പക്ഷം, ഉടന്‍തന്നെ 112 എന്ന നമ്പറില്‍ വിളിച്ച് കണ്ട സ്ഥലം കൃത്യമായി അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.