പഞ്ചസാര ചേർത്ത് പാൽ കുടിക്കുമ്പോൾ ഉള്ള ദോഷങ്ങൾ
ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയ പാനീയമാണ് പാൽ. ദിവസവും പാൽ കുടിക്കുന്നത് ശരീരത്തിനു നല്ലതാണ്. അതേസമയം പാൽ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...
പ്രകൃതിദത്ത മധുരം അടങ്ങിയ പാനീയമാണ് പാൽ. അതായത് പാലിൽ പഞ്ചസാര ചേർക്കണമെന്ന് നിർബന്ധമില്ല. പാലിലെ ലാക്ടോസ് ഘടകമാണ് ചെറിയ മധുരത്തിനു കാരണം. അതുകൊണ്ട് തന്നെ പഞ്ചസാര ചേർക്കാതെയും പാൽ കുടിക്കാം, അതാണ് ആരോഗ്യത്തിനു കൂടുതൽ നല്ലതും.
പാലിനൊപ്പം പഞ്ചസാര ചേർക്കുമ്പോൾ ശരീരത്തിലേക്ക് അമിത കലോറി എത്തുന്നു. ഇത് അമിത ഭാരം, ഗ്യാസ് പ്രശ്നങ്ങൾ, മലബന്ധം എന്നിവയ്ക്ക് കാരണമാകും. പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിവ ഉണ്ടെങ്കിൽ പഞ്ചസാര ചേർത്ത് പാൽ കുടിക്കുന്ന ശീലം ഒഴിവാക്കണം. പാലിൽ അടങ്ങിയിരിക്കുന്ന മധുരം എളുപ്പത്തിൽ ഗ്ലൂക്കോസായി മാറുന്നുണ്ട്. അതിനു പുറമേ പഞ്ചസാര കൂടി ചേർത്താൽ ഇത് പ്രമേഹത്തിലേക്ക് നയിക്കും.
