1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran re activates underground missile bases reports

വെടിനിർത്തൽ സമയം ഇറാൻ ഉപയോഗപ്പെടുത്തുന്നത് മിസൈൽ ബേസുകൾ പുനഃസ്ഥാപിക്കാൻ: ഉപഗ്രഹചിത്രങ്ങൾ തെളിവ്

ചില സന്ദര്‍ഭങ്ങളില്‍ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Iran Missiles, Iran war tactics, Middle east crisis
താല്‍ക്കാലിക വെടിനിര്‍ത്തല്‍ സമയം ഇറാന്‍ ഉപയോഗിച്ചത് ഭൂഗര്‍ഭ മിസൈല്‍ ബേസുകള്‍ പുനഃസ്ഥാപിക്കാനായിരുന്നുവെന്ന് സൂചിപ്പിച്ച് ഉപഗ്രഹചിത്രങ്ങള്‍. നിരന്തരമായ ആക്രമണങ്ങള്‍ക്കിടയിലും ഇറാന്‍ ഇത്തരം കേന്ദ്രങ്ങള്‍ പുനരാരംഭിക്കുന്നതായി ഡെയ്ലി മെയ്ലാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ രഹസ്യാന്വേഷണ കണ്ടെത്തലുകള്‍ പ്രകാരം കേടുവന്ന മിസൈല്‍ ബങ്കറുകള്‍ നേരെയാക്കാനായാണ് ഇറാന്‍ സമയം ചെലവഴിച്ചിട്ടുള്ളത്.
 
 ചില സന്ദര്‍ഭങ്ങളില്‍ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസിന്റെ മിസൈല്‍,ഡ്രോണ്‍ ശേഖരത്തില്‍ വലിയ കുറവ് രേഖപ്പെടുത്തുമ്പോള്‍ ഇറാന്റെ കൈവശം ഇപ്പോഴും വലിയ മിസൈല്‍ ശേഖരമുണ്ടെന്നാണ് സൂചന. ഈ കേന്ദ്രങ്ങള്‍ പലതും ഗ്രാനൈറ്റ് പര്‍വതങ്ങള്‍ക്കുള്ളിലാണ്. സാധാരണ ബങ്കര്‍ ബസ്റ്റര്‍ ബോംബുകളെ പോലും പ്രതിരോധിക്കാന്‍ ഇവയ്ക്ക് കഴിയും.അതിനാല്‍ തന്നെ ഈ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതും നശിപ്പിക്കുന്നതും സങ്കീര്‍ണ്ണമാണ്.

പ്രാരംഭതലത്തില്‍ മിസൈല്‍ വിക്ഷേപണങ്ങള്‍ കുറഞ്ഞെങ്കിലും ഇറാന്‍ ദിവസവും 50 മുതല്‍ 100 വരെ ഡ്രോണുകള്‍ മേഖലയിലുടനീളം വിന്യസിക്കുന്നുണ്ട്. ദീര്‍ഘകാലം സംഘര്‍ഷം നിലനിര്‍ത്താനും യുദ്ധാനന്തര ചര്‍ച്ചകളില്‍ സ്വാധീനം ചെലുത്താനുമാണ് ഇറാന്‍ പ്രധാനമായും തങ്ങളുടെ മിസൈല്‍ ശേഖരം സംരക്ഷിക്കുന്നത്. ഇറാന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ഇറാന് സംരക്ഷണം നല്‍കുന്നത്. യുഎസ് വ്യോമാധിപത്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇറാന്റെ ശേഷികള്‍ നിര്‍വീര്യമാക്കപ്പെട്ടിട്ടില്ലെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്.
 
 
About Writer
Jithin Raj
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അമേരിക്കൻ ഉപരോധം തുടർന്നാൽ മേഖലയിലെ എല്ലാ ചരക്കുനീക്കവും തടയും, ഭീഷണിയുമായി ഇറാൻ