1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. I might go if deal is signed in Islamabad

ഇസ്ലാമാബാദില്‍ കരാര്‍ ഒപ്പിട്ടാല്‍ ഞാന്‍ പോയേക്കും: യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ക്കിടയില്‍ പാകിസ്ഥാന്‍ സന്ദര്‍ശനത്തെക്കുറിച്ച് ട്രംപ്

Donald Trump, Israel qatar attack,Hamas leaders, Qatar attack,ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ-ഖത്തർ, ഹമാസ് നേതാക്കൾ,ഖത്തർ ആക്രമണം
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ അന്തിമമായാല്‍ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിനെക്കുറിച്ച് പരിഗണിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ പാക്കിസ്ഥാന്റെ പങ്കിനെ സൂചിപ്പിക്കുന്നു. നെവാഡയിലെ ലാസ് വെഗാസിലേക്കുള്ള യാത്രാമധ്യേ വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
 
'കരാര്‍ ഇസ്ലാമാബാദില്‍ ഒപ്പുവെച്ചാല്‍ ഞാന്‍ പോയേക്കും. അവര്‍ ഞാന്‍ പോകണമെന്ന് ആഗ്രഹിക്കുന്നു'-ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഎസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമാക്കുന്നതില്‍ പാകിസ്ഥാന്റെ പങ്കിനെ യുഎസ് പ്രസിഡന്റ് പ്രശംസിച്ചു. അതേസമയം ആണവായുധം ഉണ്ടാക്കില്ലെന്ന് ഇറാന്‍ ഉറപ്പു നല്‍കിയെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ ഉടന്‍ ഉണ്ടാകുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറാന്‍ ഇറാന്‍ തയ്യാറാണ് അറിയിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. അമേരിക്ക മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ഒട്ടുമിക്കവയും ഇറാന്‍ അംഗീകരിച്ചിട്ടുണ്ട്. 20 വര്‍ഷത്തേക്ക് എങ്കിലും ആണവായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പുനല്‍കിയിരിക്കുകയാണ്.
 
ഇത് സംഭവിച്ചാല്‍ എണ്ണ വില കുറയുമെന്നും വിലക്കയറ്റത്തിന്റെ ഭീഷണി മാറുമെന്നും നിങ്ങള്‍ ഒരു ആണവയുദ്ധത്തിന്റെ സമ്പൂര്‍ണ്ണ നാശ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അമേരിക്കയുടെ സന്ദേശം കൈമാറുന്നതിനും രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നതിനുമായി പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ ഇറാനിലെത്തി. പാക് പ്രതിനിധി സംഘത്തില്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വിയും ഉള്‍പ്പെടുന്നു. പാകിസ്ഥാന്‍ മധ്യസ്ഥത വഹിച്ച സമാധാന ചര്‍ച്ചകള്‍ നേരത്തെ പരാജയപ്പെട്ടിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടാം ഘട്ട ചര്‍ച്ചകള്‍ നാളെ ആരംഭിച്ചേക്കാം.
അടുത്ത ലേഖനം
വിഴിഞ്ഞം ആഗോള മാരിടൈം ഹബ്ബാകും, നിർണായക തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രം