‘രണ്ടാമൂഴം’ കോടതി കയറിയിറങ്ങും; എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ശ്രീകുമാര്‍ മേനോനോട് കോടതി - മോഹന്‍‌ലാല്‍ കാത്തിരിക്കേണ്ടിവരും!

‘രണ്ടാമൂഴം’ കോടതി കയറിയിറങ്ങും; എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ശ്രീകുമാര്‍ മേനോനോട് കോടതി - മോഹന്‍‌ലാല്‍ കാത്തിരിക്കേണ്ടിവരും!

 randaamoozham , mohanlal , Cinema , sreekumar menon , ശ്രീകുമാര്‍ മേനോന്‍ , മോഹന്‍‌ലാല്‍ , രണ്ടാമൂഴം
കോഴിക്കോട്| jibin| Last Modified വ്യാഴം, 25 ഒക്‌ടോബര്‍ 2018 (13:23 IST)
രണ്ടാമൂഴത്തിന്‍റെ തിരക്കഥാരൂപം തിരികെ വേണമെന്നാവശ്യപ്പെട്ട് തിരക്കഥാകൃത്ത് എംടി വാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം ഏഴിലേക്ക് മാറ്റി.

എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനോട് കോടതി ആവശ്യപ്പെട്ടു. കോഴിക്കോട് മുന്‍സിഫ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലുമായി തിരക്കഥ എഴുതി നല്‍കിയിട്ടും സിനിമയുടെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എംടി നിയമ നടപടികളുമായി മുന്നോട്ട് പോകുന്നത്.


വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നടത്തിയ ശേഷമാണ് രണ്ടാമൂഴം കഥയാക്കി സംവിധായകന് നൽകിയതെന്നും എന്നാൽ, കഥയുണ്ടാക്കാൻ താൻ കാണിച്ച ആവേശം സിനിമ ചെയ്യുന്നവർക്കില്ലെന്നാണ്
എംടിയുടെ പരാതി.

എര്‍ത്ത് & എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, രണ്ടാമൂഴം സംവിധാനം ചെയ്യുന്ന ശ്രീകുമാരന്‍ മേനോന്‍ എന്നിവര്‍ക്ക് മുമ്പ് കോടതി നോട്ടീസ് അയച്ചിരുന്നു. രണ്ടാമൂഴത്തില്‍ മോഹന്‍‌ലാലാണ് നായകനായി എത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :