ഇന്തോനേഷ്യയില്‍ ബോട്ട്‌ മുങ്ങി 66 പേരെ കാണാതായി

ഇന്തോനേഷ്യ,ബോട്ട്‌ അപകടം,മലേഷ്യ
ജക്കാര്‍ത്ത| VISHNU.NL| Last Modified ബുധന്‍, 18 ജൂണ്‍ 2014 (09:25 IST)
ഇന്തോനേഷ്യയില്‍ ബോട്ട്‌ മുങ്ങി 66 പേരെ കാണാതായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 97 യാത്രക്കാരാണ്‌ ബോട്ടിലുടായിരുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. മലേഷ്യന്‍ തീരത്തോടു ചേര്‍ന്ന പ്രദേശത്താണ്‌ അപകടം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌.

അധികൃത കുടിയേറ്റക്കാരുമായി പോയ തടിയില്‍ നിര്‍മിച്ച ബോട്ടാണ്‌ അപകടത്തില്‍പ്പെട്ടതെന്നു വ്യക്തമാക്കി. മലേഷ്യന്‍ മാരിടൈം എന്‍ഫോഴ്സ്മെന്റ്‌ ഏജന്‍സിയുടെ നേതൃത്വത്തിലാണ്‌ രക്ഷാപ്രവര്‍ത്തനം. ബുധനാഴ്ച പുലര്‍ച്ചയോടെയാണ്‌ അപകടമെന്നാണ്‌ റിപ്പോര്‍ട്ട്‌.

ബോട്ടില്‍ കുടുങ്ങി കിടന്നവരടക്കം 31 പേരെ രക്ഷപ്പെടുത്തി. മലാക്കക്കു സമീപം തീരദേശ പട്ടണമായ ബാന്റിംഗില്‍ നിന്നും രണ്‍്ടു മെയില്‍ അകലെയാണ്‌ ദുരന്തം. യാത്രക്കാരുടെ ബാഹുല്യമാണ്‌ അപകടത്തിനിടയാക്കിയതെന്നാണ്‌ നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :