മലേഷ്യയില്‍ കാഡ്ബറിയെ ബഹിഷ്കരിക്കുന്നു

ക്വലാലമ്പൂര്‍| VISHNU.NL| Last Modified വെള്ളി, 30 മെയ് 2014 (12:32 IST)
മുസ്ലീം മത വിശ്വാസികള്‍ക്ക് നിഷിദ്ധമായ പന്നിയുടെ ഡിഎന്‍എ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടീഷ്‌ മധുര പലഹാര കമ്പനിയായ കാഡ്ബറിയെയും അതിന്റെ ഇപ്പോഴത്തെ യുഎസ്‌ മാതൃകമ്പനി ക്രാഫ്റ്റിനെയും ബഹിഷ്കരിക്കാന്‍ മലേഷ്യയിലെ മുസ്ലിം റീട്ടെയില്‍, കണ്‍സ്യൂമര്‍ ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്തു.

ആരോപണങ്ങളെ തുടര്‍ന്ന്
മൊണ്ടിലെസ്‌ ഇന്റര്‍നാഷണല്‍ കമ്പനിയുടെ ഭാഗമായ കാഡ്ബറി ഒരിനം ഡയറി മില്‍ക്ക്‌ വിപണിയില്‍ നിന്നു പിന്‍വലിച്ചു. കാഡ്ബറി, ക്രാഫ്റ്റ്‌ ഉത്പന്നങ്ങള്‍ വില്‍ക്കരുതെന്നു തങ്ങളുടെ 800 സ്റ്റോറുകള്‍ക്കു നിര്‍ദേശം നല്‍കിയതായി ഒരു മുസ്ലിം റീട്ടെയില്‍ ഗ്രൂപ്പ്‌ അറിയിച്ചു.

മലേഷ്യയിലെ വിഷയത്തിന്റെ പ്രത്യാഘാതം ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള ഏറ്റവും വലിയ മുസ്ലിം വിപണികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് കമ്പനി കരുതുന്നത്.

രണ്ടിനം ചോക്കലേറ്റുകളില്‍ ഇസ്ലാം വിരുദ്ധമായ പന്നിയുടെ ഉണെ്ടന്നു കണെ്ടത്തിയതിനെത്തുടര്‍ന്നാണ്‌ ഈ നടപടി. പരിശോധനയില്‍ ഇക്കാര്യം ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന്‌

മലേഷ്യയില്‍ ഇത്തരം ഉത്പന്നങ്ങള്‍ പതിവായി പരിശോധിച്ച്‌ ശുദ്ധമാണെന്നും ഇസ്ലാം നിയമത്തിനു വിധേയമാണെന്നും ഉറപ്പുവരുത്താറുണ്ട്‌.

മൊണ്ടിലെസ്‌ മലേഷ്യയുടെ വരുമാനം അവരുടെ ഏഷ്യ-പസഫിക്‌ മേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ ചെറിയ അംശം മാത്രമാണ്‌. കമ്പനികള്‍ മാപ്പു പറഞ്ഞ്‌ അവരുടെ ഉത്പന്നങ്ങള്‍ പിന്‍വലിക്കാന്‍ തയാറാകണമെന്ന്‌ മുസ്ലിം കണ്‍സ്യൂമേഴ്സ്‌ അസോസിയേഷന്‍ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :