ക്വാലാലംപൂര്‍|
VISHNU.NL|
Last Modified ബുധന്‍, 21 മെയ് 2014 (14:49 IST)
മലേഷ്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ നാല്‍പതാം വാര്‍ഷികത്തില്‍
ചൈന മലേഷ്യക്ക് സമ്മാനമായി നല്‍കിയത് രണ്ട് ഭീമന്‍ പാണ്ടകളെ.
ഒരു ആണ്‍ പാണ്ടയെയും പെണ്‍ പാണ്ടയെയുമാണ് ചൈന മലേഷ്യക്ക് സമ്മാനമായി നല്‍കിയത്. ഇന്ന് രാവിലെ പ്രത്യേക വിമാനത്തിലാണ് പാണ്ടകളെ മലേഷ്യയില്‍ എത്തിച്ചത്.
നേരത്തേ തീരുമാനിച്ചതനുസരിച്ച് ഏപ്രില്‍ മധ്യത്തോടെ പാണ്ടകള്‍ മലേഷ്യയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ എംഎച്ച് 370 വിമാനത്തിന്റെ തിരോധാനം മുലം ചൈന ഇത് വൈകിപ്പിക്കുകയായിരുന്നു. മലേഷ്യന്‍ സര്‍ക്കാര്‍ ചൈനയുടെ സമ്മാനത്തെ സ്വാഗതം ചെയ്‌തു. മലേഷ്യന്‍ പരിസ്‌ഥിതി മന്ത്രി ജി പഴനിവേല്‍ എയര്‍പോര്‍ട്ടിലെത്തി പാണ്ടകളെ സ്വീകരിച്ചു.
പത്തു വര്‍ഷത്തേക്കാണ് ചൈന പാണ്ടകളെ മലേഷ്യക്ക് നല്‍കിയിരിക്കുന്നത്. ഇതിന് പ്രതിവര്‍ഷം 10 ലക്ഷം ഡോളറും
മലേഷ്യ നല്‍കണം. എന്നാല്‍ മലേഷ്യയില്‍ വച്ച് പാണ്ടകള്‍ക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളെ മലേഷ്യയ്‌ക്ക് എടുക്കാം.
പാണ്ടകളെ 30 ദിവസത്തിനു ശേഷം മലേഷ്യയുടെ 'നാഷണല്‍ സൂ'വില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മന്ത്രി ജി പഴനിവേല്‍
പറഞ്ഞു. വിശിഷ്‌ട പാണ്ടകളുടെ ആഗമനം മലേഷ്യയും ചൈനയുമായുള്ള ബന്ധത്തിന് കൂടുതല്‍ ശക്‌തി പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.