മരണ പര്‍വ്വം കടന്ന് അവള്‍ പിറന്നു...ഭാരതി

കാഠ്മണ്ഡു| VISHNU N L| Last Modified വെള്ളി, 15 മെയ് 2015 (20:36 IST)
മരണം അതിന്റെ സംഹാര നൃത്തം നടത്തിയ നേപ്പാളിലെ ഭൂകമ്പത്തില്‍നിന്നും ജീവിതത്തിന്റെ ഒരു ഉയിര്‍പ്പുകൂടി. മറ്റൊന്നുമല്ല. ഭൂകമ്പബാധിത പ്രദേശത്തെ ഇന്ത്യൻ ആർമിയുടെ താല്‍ക്കാലിക ആശുപത്രിയില്‍ ജനിച്ച കുഞ്ഞാണ്‍ ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഭൂകമ്പം കാര്യമായി ബാധിച്ച ഭക്തപൂരിൽ നിന്ന് സിനമംഗലിലെ ഇന്ത്യൻ ആർമി ആശുപത്രിയിലെത്തിയ ഭാവന പുദസൈനിയാണ്
പെൺകുഞ്ഞിന് ജന്മം നൽകിയത് . ഗർഭിണിയെ മറ്റൊരിടത്തെക്ക് മാറ്റുക അസാദ്ധ്യമായിരുന്നതിനാൽ സൈനിക ആശുപത്രിയിൽ തന്നെ പ്രസവം നടത്താൻ കാഠ്മണ്ഡു മെഡിക്കൽ കോളേജ് അധികൃതർ തീരുമാനിക്കുകയായിരുന്നു.

പ്രതിസന്ധിയിലും കൂടെനിന്ന ഇന്ത്യയോടുള്ള സ്നേഹത്തിന് എത്ര നന്ദിപറഞ്ഞാലാണ് മതിയാകുക. അതിനാല്‍ അവര്‍ തന്റെ മകള്‍ക്ക് പേരിട്ടു... ഭാരതി... ഏതായാലും ഭാരതിയുടെ പിറവി ഇന്ത്യന്‍ ആര്‍മി ആഘോഷമാക്കിമാറ്റി. പരിമിതമായ സാഹചര്യത്തിൽ സുരക്ഷിത പ്രസവത്തിന് സാദ്ധ്യമായ എല്ലാ സഹായവും ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ലെഫ്റ്റനന്റ് കേണൽ ആർ കെ യാദവ് പറഞ്ഞു . ആശുപത്രി കെട്ടിടം അത്ര സുരക്ഷിതമായിരുന്നില്ലെങ്കിൽ പോലും ഇന്ത്യൻ സൈന്യത്തിൽ വിശ്വാസമർപ്പിച്ചതിൽ അഭിമാനമുണ്ടെന്നും യാദവ് കൂട്ടിച്ചേർത്തു.

അഭയാര്‍ഥി ക്യാമ്പില്‍ പെണ്‍കുഞ്ഞ് പിറന്നതറിഞ്ഞ് നിരവധി മാധ്യമ പ്രവര്‍ത്തകരാണ് എത്തിയത്. എന്നാല്‍ ആരെയും അകത്ത് കടക്കാന്‍ സൈന്യം അനുവദിച്ചിട്ടില്ല. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷൈതത്വമാണ് പ്രധാനമെന്നാണ് സൈന്യം പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :