യുവാക്കള്‍ ആരും തന്നെയില്ല, നേപ്പാളിലെ ചന്ദേനി മന്ദന്‍ ഗ്രാമം വാര്‍ത്തയാകുന്നു

കാഠ്‌മണ്ഡു| VISHNU N L| Last Modified വെള്ളി, 15 മെയ് 2015 (15:14 IST)
ഭൂകമ്പത്തിന്റെ ആഘാതത്തില്‍ നിന്ന് നേപ്പാളിലെ ഗ്രാമങ്ങളൊന്നൊന്നായി ജീവിതത്തിലേക്ക് മടങ്ങി വരുമ്പോളും നേപ്പാളിലെ ചന്ദേനി മന്ദന്‍ ഗ്രാമം കെടുതികളില്‍ സഹായത്തിനാരുമില്ലാതെ വലുന്നതായി വാര്‍ത്തകള്‍. ഏപ്രില്‍ 25 ന്‌ കനത്ത നാശം നേരിട്ട ഗ്രാമങ്ങളില്‍ ഒന്നായ ചന്ദേനി നേപ്പാളിലെ പ്രവാസികളുടെ ഗ്രാമമാണ്‌. ഇവിടുത്തെ മിക്ക യുവാക്കളും വിദേശ രാജ്യങ്ങളിലാണ്. ഇവിടുത്തെ ഭൂരിഭാഗം ആളുകളും വൃദ്ധരുമാണ്.

ഭൂരിഭാഗവും ആരോഗ്യം ക്ഷയിച്ച 60 വയസ്സിനു മുകളിലുള്ളവരാണ്‌. ലോകബാങ്കിന്റെ 2009 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയും ഗള്‍ഫും ഉള്‍പ്പെടെ വിദേശത്ത്‌ ജോലി ചെയ്യുന്ന നേപ്പാളികളുടെ എണ്ണം ഏകദേശം 2.1 ദശലക്ഷത്തോളം വരും. വിദേശത്ത്‌ ജോലി ചെയ്യുന്നവരില്‍ കൂടുതലും 20 നും 40 നും ഇടയില്‍ പ്രായക്കാരാണ്‌ താനും. ഇവരില്‍ ഭൂരിഭാഗവും ഈ ഗ്രാമത്തില്‍ നിന്നുള്ളവരാണ്.

ചെറുപ്പക്കാരായ ആണ്‍കുട്ടികള്‍ ഇല്ലാത്തതിനാല്‍ താല്‍ക്കാലിക ഷെഡ്ഡുകള്‍ ഒരുക്കാനോ, തകര്‍ന്നുപോയ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മിക്കാനോ ചന്ദേനി ഗ്രാമത്തില്‍ സാധിക്കുന്നില്ല. ചന്ദേനി മന്ദന്‍ ഗ്രാമത്തില്‍ ഏകദേശം 1130 വീടുകള്‍ ഉണ്ടെന്നാണ്‌ കണക്ക്‌. ഭൂകമ്പത്തില്‍ ഇവിടെ വന്‍ നാശനഷ്‌ടമാണ്‌ ഉണ്ടായത്‌. 35 ലധികം പേര്‍ക്ക്‌ ജീവന്‍ നഷ്‌ടമായി. ആണ്‍മക്കളും ഭര്‍ത്താക്കന്മാരും അരികെ ഇല്ലാത്ത പല കുടുംബങ്ങളും ഇപ്പോള്‍ താല്‍ക്കാലിക ടെന്റിലാണ്‌ താമസിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :