കാണാതായ അമേരിക്കന്‍ ഹെലികോപ്ടര്‍ കണ്ടെത്തി

കഠ്മണ്ഡു| Last Modified ബുധന്‍, 13 മെയ് 2015 (16:04 IST)
നേപ്പാളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതിനിടെ കാണാതായ യുഎസ് സേനയുടെ ഹെലികോപ്റ്റര്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ഹെലികോപ്റ്റർ കണ്ടെത്തിയതായി നേപ്പാളിന്റെ നാഷനൽ എമർജൻസി ഓപ്പറേഷൻ സെന്ററാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍
ഇതിലുണ്ടായിരുന്നവരെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

മറൈന്‍ കോര്‍പ് യുഎച്ച് - 1വൈ ഹ്യൂയി ഹെലിക്കോപ്റ്ററുമായി ഇന്നലെയാണ് റേഡിയോ ബന്ധം നഷ്ടപ്പെട്ടത്. ആറ് അമേരിക്കന്‍ സൈനികരും രണ്ട് നേപ്പാളികളുമുള്‍പ്പെടെ എട്ടു പേര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നതായി പെന്റഗണ്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഹെലികോപ്റ്ററിനായുള്ള തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. നേരത്തെ ഹെലിക്കോപ്റ്റർ കണ്ടെത്താനായി നാല് ഹെലിക്കോപ്റ്ററുകൾ അയച്ചിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :