കൊവിഡ് അമേരിക്കയിലുണ്ടാക്കിയ നാശങ്ങൾ കാണുമ്പോൾ ചൈനയോട് ദേഷ്യം കൂടുന്നു, ചൈനക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ട്രംപ്

അഭിറാം മനോഹർ| Last Modified ബുധന്‍, 1 ജൂലൈ 2020 (15:21 IST)
ലോകമെങ്ങും മഹാമാരി വ്യാപിക്കുന്നത് കാണുമ്പോൾ ചൈനക്കെതിരെ ദേഷ്യം കൂടിക്കൂടി വരികയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ രൂക്ഷപ്രതികരണം. കൊറോണ വൈറസിന് പിന്നിൽ ചൈനയാണെന്ന് മുമ്പും ട്രംപ് ആരോപിച്ചിരുന്നു.അമേരിക്കയിൽ കൊവിഡ് നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നില്ലെന്ന ആരോഗ്യപ്രവർത്തകരുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

മഹാമാരി ലോകമെങ്ങും അതിന്റെ വൃത്തിക്കെട്ട മുഖവുമായി വ്യാപിച്ചുകൊണ്ടിരിക്കുന്നു.അമേരിക്കയിലുൾപ്പെടെ അതിരൂക്ഷമായ നാശനഷ്ടങ്ങളാണ് സംഭവിക്കുന്നത്. ഇത് കാണുമ്പോൾ എനിക്ക് ചൈനയോടുള്ള ദേഷ്യം അടിക്കടി വർധിക്കുന്നു എന്നാണ് ട്രംപ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ വഷളായി നിൽക്കെ ബീജിങ്ങിനെതിരായ ട്രംപിന്റെ പരാമർശങ്ങൾ രണ്ടുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ഇനിയും മോശമാക്കാനാണ് സാധ്യത.അതേസമയം ട്രംപ് ഭരണകൂടം കൊവിഡിനെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നു എന്നായിരുന്നു ചൈനയുടെ ആരോപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :