നിയന്ത്രണരേഖയിൽ 20,000 സൈനികരെ വിന്യസിച്ച് പാകിസ്ഥാൻ, ചൈന തീവ്രവാദികളുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്, സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യൻ സേന

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 1 ജൂലൈ 2020 (11:35 IST)
ഡൽഹി: ഇന്ത്യയ്ക്കെതിരായി പാകിസ്ഥാൻ ചൈന ഏകോപനം രൂപപ്പെടുന്നതിന്റെ പ്രകടമായ സൂചനകൾ പുറത്ത്. നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ 20,000 സേനാംഗങ്ങളെ വിന്യസിച്ചു. പാകിസ്ഥാൻ സേനയും, പാക് തീവ്രവാദ സംഘടനകളും ഇന്ത്യയ്ക്കെതിരായി ചൈനയ്ക്കൊപ്പം ചേരി ചേരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ. ചൈന പാക് ഭീകര സംഘടനയായ അൽ ബാദറുമായി ചർച്ച നടത്തിയതായാണ് വിവരം. കശ്മീരിൽ ഭീകരാക്രമണം നടത്താൻ പദ്ധിതിയിടുന്നതായി ഇന്റലിജൻസിന് വിവരം ലഭിച്ചതായാണ് സൂചന. ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിയ്ക്കാനാണ് ശ്രമം എന്നാണ് വിവരം. ഇതോടെ അതിർത്തി തർക്കത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ ശ്രദ്ധ ചെലുത്താൻ സാധിഒയ്ക്കാത്ത സ്ഥിതി ഉണ്ടാവും അത് ചൈനയ്ക്ക് മുതലെടുക്കനാകും.

പാക് ചാര സംഘടനയായ ഐഎസ്ഐയും ചൈനീസ് സേനയും ചർച്ച നടത്തിയതായും സൂചനകൾ ഉണ്ട്. അക്രമണം ലക്ഷ്യമിട്ട് നൂറോളം പാക് തീവ്രവാദികൾ ഒളിവിൽ കഴിയുന്നതായാണ് വിവരം. സ്ഥിതിഗതികൾ ഇന്ത്യൻ സൈന്യത്തിലെ രഹസ്യാന്വേഷണ വിഭാഗം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :