വെബ്ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 1 ജൂലൈ 2020 (16:16 IST)
59 ചൈനീസ് അപ്പുകൾ ഇന്ത്യയിൽ നിരോധിച്ചതാണ് ഇപ്പോൾ പ്രധാന ചർച്ചാ വിഷയം. രാജ്യത്ത്
തരംഗമായി മാറിയ ടിക്‌ടോക്കും ഹലോ ആപ്പുമെല്ലാം ഇന്ത്യയിൽ ഇന്നലെ വൈകിട്ടോടെ പൂർണമായും നിശ്ചലമായി. ആപ്പുകൾ നിരോധിച്ചു എന്ന് കേട്ടപ്പോൽ ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ ആദ്യം തിരഞ്ഞിട്ടുണ്ടാവുക 'പബ്ജി' നിരോധിച്ചോ എന്നായിരിയ്ക്കും. ശക്തമായ ചൈനീസ് ബന്ധമുണ്ടായിട്ടും പബ്ജി നിരോധിക്കാതിരുന്നതിന് ചില കാരണങ്ങളുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.
പബ്ജി ചൈനീസ് നിര്‍മ്മിത ആപ്ലിക്കേഷനല്ല എന്നതാണ് പ്രധാന കാരണം. ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം നിര്‍മ്മാതാക്കളായ ബ്ലൂഹോളും, പബ്ജി കോർപ്പറേഷനുമാണ് പബ്ജിയുടെ നിര്‍മ്മാതാക്കള്‍. പക്ഷേ ചൈനീസ് കമ്പനിയായ ടെസന്റ് ഗെയിംസ് ഏറ്റെടുത്തതോടെയാണ് പബ്ജി തരംഗമായി മാറിയത്. പബ്ജിയെ ഇന്ത്യയിൽ അവതരിപ്പിച്ചത് ടെസന്റായിരുന്നു. ഫലത്തിൽ ചൈനീസ് കമ്പനിയുടെ നിയന്ത്രണത്തിൽ തന്നെയാണ് പബ്ജി. പബ്ജി അധികം വൈകാതെ തന്നെ നിരോധിയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.