കാനഡ|
VISHNU N L|
Last Modified ശനി, 24 ഒക്‌ടോബര്‍ 2015 (12:16 IST)
പരിണാമങ്ങളിലൂടെയാണ് ഈ ലോകത്ത് എല്ലാ ജീവജാലങ്ങളും ഇന്നുകാണുന്ന തരത്തിലേക്ക് രൂപം മാറിയെത്തിയത്. എന്നാല്‍ ഇന്ന് കാണുന്ന സകലതിനും വിശിഷ്യ നമ്മള്‍ മനുഷ്യന്മാര്‍ പോലും നൂറ്റാണ്ടുകള്‍ നീണ്ട പരിണാമത്തിന്റെ അനതര ഫലങ്ങളാണ്. എന്നാല്‍ ഇന്ന് നമ്മള്‍ കാണുന്ന മനുഷ്യര്‍ യഥാര്‍ത്തത്തില്‍ പരിണാമത്തിനു വിധേയമായിക്കൊണ്ടേയിരിക്കുകയാണെന്ന് പറഞ്ഞാല്‍...! അതേ ഞാനും നിങ്ങളും അടക്കം ലോകത്തുള്ള സകല മനുഷ്യരും പരിണാമത്തിന്റെ പരീക്ഷണ ഘട്ടങ്ങളില്‍ കൂടി കടന്നുപോയിക്കൊണ്ടേയിരിക്കുകയാണ്
നമ്മുടെ പൂർവികരായ നിയാണ്ടർതാൽ മനുഷ്യന്റെയും ക്രൊമാഗ്‌നൻ മനുഷ്യന്റെയും വന്യതയേറിയ രൂപത്തില്‍ നിന്നാണ് ഇന്ന് കാണുന്ന തരത്തില്‍ മനുഷ്യന്‍ ഉണ്ടായത്. എന്നാല്‍ ഇനി വെറും ആയിരം വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ഭൂമുഖത്ത് പുതിയ മനുഷ്യ വര്‍ഗമായിരിക്കും ഉള്ളത്. കാലാവസ്ഥാ മാറ്റം, ഡിഎന്‍എയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം, അന്യഗ്രഹ വാസങ്ങള്‍ എന്നിവ മൂലം മനുഷ്യന്‍ കറുത്തിരുണ്ട് കൂടുതല്‍ പൊക്കമുള്ളവനും ചുവന്നു തുടത്തു കണ്ണുകളോടുകൂടിയവനുമായി തീരുമത്രെ...!
കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അസാപ്‌സയൻസ് ആണ് ഭാവിയിലുണ്ടായേക്കാവുന്ന പുതിയ മനുഷ്യന്റെ രൂപത്തേക്കുറിച്ച് പ്രവചിച്ചിരിക്കുന്നത്. ഇതിന് പുറമെ അന്നത്തെ മനുഷ്യന് യന്ത്ര സ്വഭാവങ്ങൾ കൂടുതലായി ഉണ്ടായേക്കാമെന്നും സൂചനയുണ്ട്. 1000 വർഷം കഴിയുമ്പോൾ മനുഷ്യ ശരീരം പകുതി മെഷീനായി മാറുമെന്നും ഈ സമീപഭാവിയിൽ നാനോബോട്ടുകളോ ചെറിയ റോബോട്ടുകളോ മനുഷ്യശരീരവുമായി കൂട്ടിച്ചേർക്കപ്പെടാൻ സാധ്യതയേറെയാണെന്നും പ്രവചിക്കുന്ന ഒരു വീഡിയോ ആണ് അസാപ്‌സയൻസ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്.
ആഗോളതാപനം മൂലം തൊലിയുടെ കറുപ്പ് വർധിക്കുമെന്നും വർധിച്ച് വരുന്ന താപത്തെ നേരിടുന്നതിനനുസൃതമായി ശരീരം ഇരുളുകയും നീളം വർധിക്കുകയും ചെയ്യുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ഭാവിയിൽ നമ്മുടെ മുഖത്തിന് വിപ്ലവകരമായ മാറ്റമുണ്ടാകുമത്രെ...! മനുഷ്യൻ ഭാവിയിൽ മറ്റ് ഗ്രഹങ്ങളിൽ താമസമുറപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണിന് വിപ്ലവാത്മകമായ മാറ്റമുണ്ടാകുമെന്നാണ് ക്വാൻ പറയുന്നത്.ചെറിയ പ്രകാശത്തിൽ പോലും കാഴ്ചശക്തിയുള്ള വിധം കണ്ണുകൾക്ക് ശേഷിയേറുകയും ചെയ്യും.
നാല് പതിറ്റാണ്ടിനകം മനുഷ്യരുടെ ആയുസ് വർധിക്കുമെന്നും വാർധക്യകാലത്തും കുട്ടികളുണ്ടാകുമെന്നും കടുത്ത ജോലികൾ ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതലായി പ്രയോജനപ്പെടുത്താനാകും. 2050 ഓടെ മനുഷ്യന് 120 വയസുവരെ ജീവിക്കാനാകുമെന്നാണ് ചില എവല്യൂഷണറി സയന്റിസ്റ്റുമാർ പ്രവചിക്കുന്നത്. ഏതായാലും 2050 ആകുമ്പോഴേക്കും പൂർണമായും പുതിയ ടൈപ്പിലുള്ള മനുഷ്യൻ രൂപപ്പെടുമെന്ന്‍ തന്നെയാണ് പ്രവചനങ്ങള്‍ പറയുന്നത്. ഏതായാലും ഭാവി തലമുറയിലെ മനുഷ്യര്‍ക്ക് നമ്മള്‍ അവരുടെ പൂര്‍വികരാണെന്ന് പറയാന്‍ പോലും നാണം തോന്നുന്ന തരത്തിലേക്ക് പരിണാമം സംഭവിക്കും എന്ന് സാരം.