ഡിഎല്‍എഫ് ഭൂമി ഇടപാട്: റോബര്‍ട്ട് വദ്രക്ക് നോട്ടീസ്

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (15:46 IST)
ഗുഡ്ഗാവിലെ ഡിഎല്‍എഫ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രക്ക് ഹരിയാന എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ വകുപ്പിന്റെ നോട്ടീസ്.ഗുഡ്ഗാവിലെ ടൗണ്‍ പ്ലാനിങ് ഡിപ്പാര്‍ട്ടുമെന്റ് വാണിജ്യ സമുച്ചയം നിര്‍മ്മിക്കാന്‍
സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിക്കാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍
പിന്നീട് ഈ അനുമതിയും സ്ഥലവും ഡി.എല്‍.എഫിന് വില്‍ക്കുകയായിരുന്നു.

കൈമാറിയ ഭൂമിയുടെ യഥാര്‍ത്ഥവില, വാണിജ്യ സമുച്ചയം നിര്‍മ്മിക്കാനായി നല്‍കിയ കെ.സി. 1868 എന്ന ലൈസന്‍സ് വാങ്ങിയ തുക, സ്ഥലവും ലൈസന്‍സും വില്‍പ്പന നടത്തിയതിന് നല്‍കിയ മൂല്യവര്‍ധിത നികുതിയുടെ വിവരം തുടങ്ങിയവ അറിയിക്കണമെന്നാണ് നോട്ടീസിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :