VISHNU N L|
Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2015 (15:22 IST)
ലോകാവസാനത്തേക്കുറിച്ചും ഭൂംക്യുടെ ഭാവിയേപ്പറ്റിയും നിരവധിചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ഭീതിപ്പെടുത്തുന്ന മുന്നറിയിപ്പുമായി ഭൌമ ശാസ്ത്രജ്ഞര്‍ രംഗത്ത്. അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഭൂമിയില്‍ അടുത്ത ഹിമയുഗം ആരംഭിക്കുമെന്നും ലോകത്ത് മുഴുവനും മഞ്ഞുപാളികളാല്‍ മൂടപ്പെടുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. നോർത്ത് അറ്റ്‌ലാന്റിക്കിൽ അസാധാരണമായി രൂപംകൊള്ളുന്ന മഞ്ഞ്പാളികളാണ് പുതിയ മുന്നറിയിപ്പിന് ആധാരമായിരിക്കുന്നത്.
അസാധാരണമായ രീതിയില്‍ നോര്‍ത്ത് അറ്റ്ലാന്റിക് മേഖല തണുത്തുറയുന്നത് ശാസ്ത്രജ്ഞരെ വല്ലാതെ കുഴക്കിയിരുന്നു. ആര്‍ട്ടിക് മേഖലയില്‍ വർധിച്ച് വരുന്ന ഹിമവാതങ്ങളും സബ്‌സീറോ താപനിലയും മൂലമാണ് ഈ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അസാധാരണമായ പാറ്റേണിൽ അറ്റ്‌ലാന്റിക്കിൽ ജലം ശീതീകരിക്കുന്നതിനെ തുടർന്നുണ്ടാകുന്ന സങ്കീർണമായ പ്രവർത്തനങ്ങൾ മൂലം ഇവിടെ കാലക്രമേണ് ഹിമയുഗം സംജാതമാകുമെന്നാണ് കാലാവസ്ഥാ വിഗദ്ധർ മുന്നറിയിപ്പ് നൽകുന്നത്.
അറ്റ്‌ലാന്റിക്കിൽ രൂപമെടുത്തുകൊണ്ടിരിക്കുന്ന ഐസ് ജലം ഭാവിയിലെ കാലാവസ്ഥയെ സാരമായി ബാധിക്കുമെന്നാണ് അക്യൂവെതറിലെ സീനിയർ മെറ്റീരിയോളജിസ്റ്റായ അലെക്‌സ് സോസ്‌നോവ്‌സ്‌കി പറയുന്നത്. സമുദ്രോപരിതലത്തിലെ ജലത്തിലുണ്ടാകുന്ന താപനിലയുടെ വ്യത്യാസം അതിനോട് ചേർന്ന് നിൽക്കുന്ന ഭൗമപ്രദേശങ്ങളുടെ താപനിലയെ കാര്യമായി ബാധിക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്. സമുദ്രത്തിന്റെ താപനിലയിലുണ്ടാകുന്ന ഈ മാറ്റം സമീപകാലത്തോ അൽപം കഴിഞ്ഞോ കനത്ത പ്രത്യാഘാതത്തിനിടയാക്കുമെന്നാണ് അക്യുവെതറിലെ ലോംഗ്‌റേഞ്ച് എക്‌സ്പർട്ടായ ബ്രെട്ട് ആൻഡേഴ്‌സനൻ മുന്നറിയിപ്പ് നൽകുന്നത്.
അതായത് ഇവിടുത്തെ മഞ്ഞും തണുപ്പും പരിധിവിട്ട് ഉയരാൻ ഇത് വഴിയൊരുക്കുമത്രെ. കഴിഞ്ഞ കുറച്ച് മാസങ്ങളായി വടക്കൻ അറ്റ്‌ലാന്റിക് സ്ഥിരമായി പരിധി വിട്ട്തണുക്കുന്നത് മൂലം യുകെയുടെ തീരത്തിനടുത്ത് ഐസ് വാട്ടർ നിറഞ്ഞ പ്രദേശം രൂപപ്പെട്ടു വരാനിടയാകുമെന്നും ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഇതിനെ തുടർന്ന് കാറ്റുകളുടെ ഗതിവിഗതികളിൽ മാറ്റങ്ങളുണ്ടാവുകയും ലവണത്വം വർധിക്കുകയും താപനില ശരാശരിക്ക് താഴെപ്പോവുകയും ചെയ്യുമെന്നും പ്രവചനമുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉൽപാദിപ്പിക്കപ്പെടുന്ന സൗരോർജത്തിന്റെ അളവിലുണ്ടാകുന്ന കുറവും ഹിമയുഗത്തിന്റെ വരവിന് വഴിയൊരുക്കുന്നുണ്ട്. ഇക്കാരണത്താൽ ഈ നൂറ്റാണ്ട് അവസാനിക്കുന്നതിന് മുമ്പ് തന്നെ യുകെ ഹിമയുഗത്തിലെത്തുമെന്നും ചില ഗവേഷകർ ഭയക്കുന്നു. ബ്രിട്ടനിൽ ഹിമയുഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മാസങ്ങൾക്ക് മുമ്പ് പ്രവചിച്ചിരുന്നു.