അന്യഗ്രജീവികള്‍... അവര്‍ നമ്മേ കീഴടക്കും, ഉറപ്പ്...!

അന്യഗ്രജീവികള്‍, സ്റ്റീഫന്‍ ഹോക്കിംഗ്സ്, ബഹിരാകാശം, ഭൂമി
VISHNU N L| Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2015 (15:33 IST)
ഭാവനകള്‍ക്കും ശാസ്ത്രകല്‍പ്പിത കഥകളിലും മാത്രം ജീവിച്ചിരിക്കുന്ന അന്യഗ്രഹ ജീവികളേക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്സ് രംഗത്ത്. അന്യഗ്രഹ ജീവികള്‍ ഭീമിയിലെത്ത്തിയാല്‍ അവ മനുഷ്യരെ അടിമകളാക്കുമെന്നും അവര്‍ക്കു മുന്നില്‍ കീഴടങ്ങുകയല്ലാതെ മനുഷ്യ വംശത്തിനു മുന്നില്‍ മറ്റ് വഴികളില്ലെന്നും സ്റ്റീഫന്‍ ഹോക്കിംഗ്സ് മുന്നറിയിപ്പ് നല്‍കുന്നു.

അന്യഗ്രഹജീവികളുണ്ടെങ്കിൽ അവ എല്ലാക്കാര്യത്തിലും മനുഷ്യരേക്കാളും മുന്നിലായിരിക്കും. കൊളംബസ് അമേരിക്ക കണ്ടെത്തിയ പോലെയായിരിക്കും അവയുടെ ഭൂമിയിലേക്കുള്ള വരവ്. കൊളംബസിന്റെ വരവിനെത്തുടർന്ന് സ്വന്തം ഭൂമി തന്നെ നഷ്ടപ്പെട്ട് അടിമകളാക്കപ്പെട്ട അമേരിക്കയിലെ പ്രാദേശിക ജനതയുടെ ജീവിതത്തിനു സമാനമായിരിക്കും മനുഷ്യരുടെ അവസ്ഥയെന്ന് ഹോക്കിംഗ്സ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

മനുഷ്യവംശത്തിന്റെ മുഴുവൻ പ്രവൃത്തികളും അവ ട്രാക്ക് ചെയ്ത് ഡേറ്റയാക്കിയിട്ടു പോലുമുണ്ടാകാം. അതുകൊണ്ടുതന്നെ അവയ്ക്ക് ആക്രമിക്കാനും എളുപ്പമായിരിക്കും. മനുഷ്യവംശത്തെ തകർക്കാനുള്ള ആയുധങ്ങൾ അവർ ഒരുക്കിയിട്ടുണ്ടാകുമെന്നു ചുരുക്കം. മനുഷ്യന് ബാക്ടീരിയകളുടെ വലിപ്പത്തോടു തോന്നുന്ന അതേ പുച്ഛം തന്നെയായിരിക്കും അന്യഗ്രഹജീവികൾക്ക് മനുഷ്യനോട് ഉണ്ടാവുകയെന്നും ഹോക്കിങ്ങിന്റെ വാക്കുകൾ. ഒരുപക്ഷേ എന്നന്നേക്കുമായി ഭൂമിയുടെ നാശമായിരിക്കും അന്യഗ്രഹജീവികളുടെ വരവ് നമുക്ക് സമ്മാനിക്കുക.

മുകളിൽ നിന്ന് അവ നമ്മളെ നിരീക്ഷിച്ചതിനു ശേഷം മാത്രമേ ഭൂമിയിലേക്കു വരികയുള്ളൂ. ഏതെല്ലാം ഗ്രഹങ്ങളിൽ അവയെത്തുന്നുവോ അതെല്ലാം തങ്ങളുടെ കോളനിയാക്കുമെന്നത് ഉറപ്പാണ്. അതിനു സഹായിക്കുന്ന ആധുനിക സാങ്കേതികസൗകര്യങ്ങളും അവയ്ക്കൊപ്പമുണ്ടാകും. ഈ സാഹചര്യത്തിൽ മറ്റു ഗ്രഹങ്ങളിൽ ‘കോളനികൾ’ സ്ഥാപിക്കുന്നതിനെപ്പറ്റി മനുഷ്യൻ കാര്യമായിത്തന്നെ ആലോചിക്കണം. ബഹിരാകാശാ യാത്രകളുടെ സാധ്യതകളെപ്പറ്റി പൊതുജനങ്ങൾക്കിടയിൽപ്പോലും ബോധവൽകരണം നടത്തണമെന്നും ഹോക്കിങ് നിർദേശിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :