ചൊവ്വയില്‍ മനുഷ്യനു ജീവിക്കണമെങ്കില്‍ ആണവാക്രമണം നടത്തേണ്ടിവരും...!

ന്യൂയോര്‍ക്ക്| VISHNU N L| Last Updated: വ്യാഴം, 1 ഒക്‌ടോബര്‍ 2015 (14:01 IST)
ചൊവ്വയില്‍ വന്‍‌തോതില്‍ ജലം ഉറഞ്ഞുകിടപ്പുണ്ട് എന്ന തെളിവുകള്‍ ലഭിച്ചതൊടെ ശാസ്ത്രലോകം വലിയ ആവേശത്തിലാണ്. അവിടെ ജീവസാന്നിധ്യം ഉണ്ടായാലും ഇല്ലെങ്കിലും ഭാവിയില്‍ മനുഷ്യന് ചൊവ്വയില്‍ കാലുറപ്പിക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഗവേഷകരുടെ പ്രതീക്ഷകള്‍. എന്നാല്‍ നിലവിലെ സംവിധാനങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് പരിശ്രമിച്ചാല്‍ പോലും മനുഷ്യനെ ചൊവ്വയിലെത്തിക്കാന്‍ ശാസ്ത്രലോകത്തിന് 25 വര്‍ഷമെങ്കിലും കുറഞ്ഞത് വേണ്ടിവരും.

എന്നാല്‍ അവിടെ വാസമുറപ്പിക്കാന്‍ തക്ക ശേഷിയൊന്നും മനുഷ്യര്‍ക്കുണ്ടാവില്ല. കാരണം പൂജ്യത്തേക്കാള്‍ 62 ഡിഗ്രി( -62 )താഴെയണ് ചൊവ്വയുടെ ഉപരിതലത്തിലെ താപനില. മാതമല്ല മനുഷ്യന് ജീവിക്കന്‍ വേണ്ട ഓക്സിജന്റെ അളവ് ചൊവ്വയില്‍ ഒരു ശതമാനം മാത്രമേ ഉള്ളു. ഇത്തരം തണുത്തുറഞ്ഞ താപനിലയുള്ള ഗ്രഹത്തില്‍ എങ്ങനെ മനുഷ്യന്‍ ജീവിക്കും എന്ന് ബഹിരാകാശ ഗവേഷകര്‍ ആലോചിക്കുന്നതിനിടെയാണ് ചോവ്വയെ ഭൂമിക്കു തുല്യമായ താപനിലയിലെത്തിക്കാന്‍ ഗമണ്ടന്‍ ആശയവുമായി ഒരാള്‍ എത്തിയിരിക്കുന്നത്.

ചൊവ്വയുടെ ധ്രുവപ്രദേശങ്ങളില്‍ അണുബോംബ് വര്‍ഷിച്ച് സ്ഫോടനം നടത്തിയാല്‍ കുറച്ചു ദിവസങ്ങള്‍ക്കൊണ്ട് ചൊവ്വയിലെ താപനില ഭൂമിയുടേതിനു സമാനമാകുമെന്ന വിചിത്രമായ ആശയവുമായാണ് ഒരാള്‍ രംഗത്ത് വന്നിരിക്കുന്നത്. അമേരിക്കൻ കോടിപതി എലൻ മസ്ക് ആണ് ഈ ആശയത്തിനു പിന്നില്‍. എന്നാല്‍ സംഗതി തെളിയിക്കാന്‍ മാത്രം ശാസ്ത്രീയ വിശദീകരണങ്ങള്‍ ഒന്നും തന്നെ കക്ഷിയുടെ പക്കലില്ലാ താനും. ആണവസ്ഫോടനത്തിലൂടെ പുറന്തള്ളപ്പെടുന്നതിൽ 40 ശതമാനവും താപമാണ്. ചൊവ്വയെ അപ്പാടെ ചൂടാക്കാൻ അതുമതിയാകും. താൻ ഇക്കാര്യം പറഞ്ഞത് തമാശയായിട്ടല്ലെന്നും മസ്ക് കൂട്ടിച്ചേർക്കുന്നു.

ബാക്കി അറുപതു ശതമാനം റേഡിയേഷന്റെ കാര്യം കക്ഷി ഓര്‍ത്തതേയില്ലാ എന്നതാണ് രസകരം. ഇത് നടത്താന്‍ കഴിയില്ലാ എന്നാനെങ്കില്‍ മറ്റൊരു വഴിയും
എലൻ മസ്കിന്റെ തലയിലുണ്ട്. അതായത് പതിയെപ്പതിയെ ഹരിതഗൃഹവാതകങ്ങൾ സൃഷ്ടിച്ച് ഏകദേശം രണ്ടു വർഷം കൊണ്ട് ചൊവ്വയിൽ ഭൂമിയിലേതിനു സമാനമായ അന്തരീക്ഷം സൃഷ്ടിക്കാം എന്നാണ് വിദ്യാന്‍ മുന്നോട്ട് വച്ചിരിക്കുന്നത്. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ഒരുനാൾ ചൊവ്വയിൽ ചെന്നിറങ്ങണമെന്നതാണ് തന്റെ ആഗ്രഹമെന്നും മസ്ക് പറഞ്ഞുവച്ചു.

എന്നാല്‍ ചൊവ്വയുടെ അന്തരീക്ഷം ഭൂമിയുടേത് പോലെ ശക്തമല്ല. ഗുരുത്വ ബലം കുറഞ്ഞതാണ് കാരണം. അതിനാല്‍ തന്നെ പ്രതിവർഷം ശരാശരി 20 ഉൽക്കകളെങ്കിലും ചൊവ്വയിൽ വന്നിടിക്കാറുണ്ടെന്നാണു കണക്ക്. ഇത്തരത്തിൽ മിക്കതിനും ഏതാനും സെന്റിമീറ്ററുകളുടെ വലിപ്പമേ ഉണ്ടാവാറുള്ളൂ. പക്ഷേ
എങ്ങനെ നോക്കിയാലും ചൊവ്വയിൽ കാലുറപ്പിക്കാനും നിലയുറപ്പിക്കാനും ചില്ലറപാടൊന്നുമായിരിക്കില്ല മനുഷ്യൻ പെടേണ്ടി വരികയെന്നത് ഉറപ്പ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :