മിയാമി|
VISHNU N L|
Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (08:18 IST)
ഏവരും കാത്തിരുന്ന സൂപ്പര്‍മൂണ്‍ ഭൂമിയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കിയിരുന്നത്. സൂപ്പര്‍ മൂണ്‍ പ്രതിഭാസം ദൃശ്യമായതിനു പിന്നാലെ തന്നെ ലോകത്തിന്റെ പല ഭാത്തും ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.6 വരെ തീവ്രതയുള്ള ഭൂചലനങ്ങളാണ് വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്തോനേഷ്യയിലെ സൗംലകി എന്ന സ്‌ഥലത്ത് ഞായറാഴ്‌ച രാവിലെ 8.26ന്5.6 തീവ്രതയുള്ള ചലനമാണ് രേഖപ്പെടുത്തിയത്.
ശനിയാഴ്‌ച ഭൂട്ടാന്‍ ഉള്‍പ്പെടെ ഹിമാലയന്‍ രാജ്യങ്ങളിലും ഒഡീഷയിലും നേരിയ ചലനം അനുഭവപ്പെട്ടു. ഫിജിയില്‍ ഉണ്ടായ ഭൂചലനം റിക്‌ടര്‍ സ്‌കെയിലില്‍ 4.7 തീവ്രവത രേഖപ്പെടുത്തി. ഇന്തോനേഷ്യയിലെ തന്നെ കലപാഗെനക്കില്‍ ഞായറാഴ്‌ച 4.58 ന് 4.6 ശക്‌തിയുള്ള ഭൂചലനം അനുഭവപ്പെട്ടു. ചിലി, പ്യൂട്ടോറിക്കോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് തുടങ്ങി ചന്ദ്രന്‍ കടന്നുവന്നുകൊണ്ടിരിക്കുന്ന പാതകളിലെല്ലാം നേരിയ ചലനങ്ങള്‍ അനുഭവപ്പെടുന്നുണ്ട്.
എന്നാല്‍ സംഭവത്തെക്കുറിച്ചുള്ള ഔദേയാഗിക വിശണദീകരണങ്ങള്‍ ശാസ്‌ത്രലോകത്ത് നിന്നും ഉണ്ടായിട്ടില്ല. തിങ്കളും ചൊവ്വയും കൂടി നിരീക്ഷച്ച ശേഷമെ ഇതു സംബന്ധിച്ച പഠന നിരീക്ഷണം സംബന്ധിച്ച് ഫലങ്ങള്‍ ലോകത്തെ പ്രമുഖ ഗവേഷണ സ്‌ഥാപനങ്ങള്‍ പുറത്തുവിടൂ. സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തില്‍ പ്രകൃതിയില്‍ പലമാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന് ഗവേഷക ലോകം മുന്നറിയിപ്പ് നല്‍കിയിരുന്നു.