ഒടുവില്‍ ശാസ്ത്രലോകവും അത് പറഞ്ഞു, ബ്ലഡ് മൂണിനേ പേടിക്കണം, ഭൂമിയില്‍ പലതും സംഭവിക്കും...!

VISHNU N L| Last Modified ഞായര്‍, 27 സെപ്‌റ്റംബര്‍ 2015 (13:25 IST)
ലോകാവസാന ഭീതിയുമായി ഇന്ന് വൈകിട്ടുമുതല്‍ സൂപ്പര്‍ മൂണ്‍ പ്രതിഭാസം അനുഭവപ്പെടുന്നതിനിടെ ഭീതികള്‍ക്ക് അടിസ്ഥാനമുണ്ടെന്ന വെളിപ്പെടുത്തലുകളുമായി ശാസ്ത്രലോകം. ലോകമെങ്ങും സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിനൊപ്പം ബ്ലഡ് മൂണ്‍ പ്രതിഭാസവും ഉണ്ടാകാന്‍ പോകുകയാണ്. ചാന്ദ്ര ഗ്രഹണ സമയത്ത് ചന്ദ്രനില്‍ ഭൂമിയുടെ നിഴല്‍ വീഴുന്നതിനു പുറമെ സൂര്യപ്രകാശവും പതിക്കുമ്പോഴാണ് അപൂര്‍വമായ ബ്ലഡ് മൂണ്‍ പ്രതിഭാസം സംഭവിക്കുക. ഈസമയങ്ങളില്‍ ലോകത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനത്തിനു സാധ്യതയുണ്ടെന്ന് ശാസ്ത്രനിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.

ഈ സമയത്ത് ഭൂമി ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലാകും. അതിനാല്‍ ഭൗമപാളികൾ തമ്മിൽ യോജിക്കുന്ന പസഫിക് മേഖലയിലും ഇന്തോനീഷ്യയിലെ ജാവാ കടലിടുക്കുപോലുള്ള ഭ്രംശമേഖലകളിലുമായിരിക്കും ചലനം അനുഭവപ്പെടാൻ സാധ്യത. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും സൂപ്പർമൂണിന്റെ ഫലമായി ചെറു ചലനങ്ങൾക്കു സാധ്യതയൂണ്ട്. ഇന്തോനേഷ്യയോടു ചേർന്നു കിടക്കുന്ന ആൻഡമാൻ ദ്വീപസമൂഹങ്ങളും സാധ്യതാമേഖലകളുടെ പട്ടികയിലുണ്ട്. ചന്ദ്രൻ ഭൂമിയോട് അടുത്തുവരുന്ന സൂപ്പർമൂൺ സമയത്ത് ആകർഷണ ശക്തിമൂലം ഭൗമപാളികൾ ഒന്നിനടിയിൽ മറ്റൊന്നായി തെന്നിക്കയറുന്നതായി അടുത്ത കാലത്തുണ്ടായ ജപ്പാൻ ഭൂചലനത്തിൽ തെളിഞ്ഞിരുന്നു.

അതിനാലാണ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഭൂമിയുടെ അന്തർഭാഗം തിളച്ചു മറിഞ്ഞ് ദ്രാവകാവസ്ഥയിലായതിനാൽ ചന്ദ്രൻ അടുത്തുവരുന്നത് ഭൗമോപരിതലത്തെയും ഭൗമപാളികളെയും ബാധിക്കും. ഇതു ഭൂചലനത്തിനു പുറമെ തിരമാലകളുടെ ശക്തി വർധിക്കുന്നതിനും ഇടയാക്കും. സൂപ്പര്‍ മൂണ്‍ സമയത്ത് ഭൂമിയിൽ നിന്നു ചന്ദ്രനിലേക്കുള്ള ദൂരം 3.5 ലക്ഷം കിലോമീറ്ററായി കുറയുന്നതിനാൽ ഇത്തരം മാറ്റങ്ങൾ സാധാരണയാണെന്നും ശാസ്ത്രനിരീക്ഷകർ പറയുന്നു. സൂപ്പര്‍മൂണ്‍ പ്രതിഭാസ സമയത്താണ് ലോകം കണ്ട ഏറ്റവും ശക്തിയേറിയ ഭൂകമ്പങ്ങള്‍ മിക്കവയും ഉണ്ടായിട്ടുള്ളത്.

പാക്കിസ്ഥാൻ (2011), ചിലി (2010), സുമാട്രാ (2004), ലത്തൂർ (1993), ഉത്തരകാശി (1991), അലാസ്കാ (1964), സുമാട്രാ (1833)– ഇവയെല്ലാം പൂർണചന്ദ്രദിനത്തിലോ അതിന് ഒന്നോ രണ്ടോ ദിവസം മുമ്പോ പിന്നീടോ ആണ് ഉണ്ടായത്. കണ്ണൂരിൽ 2003 ൽ അനുഭവപ്പെട്ട ഭൂചലനവും പൂർണചന്ദ്രദിനത്തോടനുബന്ധിച്ചായിരുന്നു. 2000 ഡിസംബർ 12 ന് റിക്ടർ സ്കെയിലിൽ 4.7 രേഖപ്പെടുത്തിയ ഈരാറ്റുപേട്ട ഭൂചലനം അനുഭവപ്പെട്ടതും പൂർണചന്ദ്ര ദിനത്തോടനുബന്ധിച്ചായിരുന്നു.

അതിനും പുറമെ ചന്ദ്രഗ്രഹണവും സൂപ്പർമൂണും ഒരേ സമയം അനുഭവപ്പെടുന്ന സമയത്ത് സൂര്യനിലെ ചെറിയ കളങ്കങ്ങൾ പൊട്ടിത്തെറിക്കകൂടി ചെയ്താൽ (സോളാർ ഫ്ലെയർ) ഭൂമിയിൽ പലതും സംഭവിക്കും.
2004 ഡിസംബർ 26 ലെ സുമാട്രാ ഭൂചലനവും അടുത്ത കാലത്തുണ്ടായ ജപ്പാൻ ഭൂചലനവും സൂര്യനിലെ സൗരകളങ്കങ്ങളിൽ നിന്നുള്ള പൊട്ടിത്തെറിയെ തുടർന്നുണ്ടായതാണെന്നു തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ ബ്ലഡ് മൂണിനെ പേടിക്കേണ്ടതുണ്ടെന്ന് ത്സന്നെ സാരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :