സ്‌പെയിനിലെ ഉഷ്ണതരംഗത്തില്‍ മരണപ്പെട്ടത് 510 പേര്‍!

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 19 ജൂലൈ 2022 (12:19 IST)
സ്‌പെയിനിലെ ഉഷ്ണതരംഗത്തില്‍ മരണപ്പെട്ടത് 510 പേര്‍. സ്‌പെയിനിന്റെ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. താപനില 45 ഡിഗ്രിസെല്‍ഷ്യസില്‍ എത്തിയിട്ടുണ്ട്. ജൂലൈ10നും 16നും ഇടയിലാണ് ഉഷ്ണതരംഗം മൂലം ഇത്രയധികം പേര്‍ മരണപ്പെട്ടത്.

വ്യാഴാഴ്ച 93 പേരും വെള്ളിയാഴ്ച 123 പേരും ശനിയാഴ്ച 150 പേരുമാണ് മരണപ്പെട്ടത്. പ്രായമായവരെയാണ് ഇത് ഗുരുതരമായി ബാധിക്കുന്നത്. ചെറുപ്പക്കാരും മരണപ്പെടുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :