തൃശൂരില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 19 ജൂലൈ 2022 (11:01 IST)
തൃശൂരില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. പഴഞ്ഞി അരുവായി സ്വദേശി സനു സി ജെയിംസ് ആണ് മരിച്ചത്. 29 വയസായിരുന്നു. തളിക്കുളം ദേശീയപാതയിലെ കുഴിയിലാണ് സനു വീണത്.

അപകടത്തില്‍ യുവാവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം ഹെല്‍മറ്റും ധരിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :