അനുബന്ധ വാര്‍ത്തകള്‍
- നാം രാജ്യമേൽപ്പിച്ചവർ അത് കുട്ടിച്ചോറാക്കുന്നു, രണ്ടാം ബാബറി മസ്ജിദ് താങ്ങാൻ രാജ്യത്തിന് ശേഷിയില്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി
- രാജ്യത്ത് പ്രക്ഷോഭം നടക്കുമ്പോൾ രാഹുൽ ഗാന്ധി ദക്ഷിണകൊറിയയിൽ
- ജാമിയയിലെ വിദ്യാർത്ഥികളെ തല്ലിച്ചതച്ച ആ ചുവന്ന കുപ്പായക്കാരൻ ആര്?
- പൊലീസ് കസ്റ്റഡിയില്‍ വെച്ച് നഗ്നരാക്കി ലാത്തി കൊണ്ടടിച്ചു, നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചു; അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ പറയുന്നു
- ജാമിയയിലെ വിദ്യാർഥികളുടെ സമരത്തോട് തനിക്ക് യോജിപ്പില്ലെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ
പ്രതിഷേധങ്ങൾ ഒരു ജനാധിപത്യ രാജ്യത്ത് അത്യന്താപേക്ഷിതം,ജാമിയാ വിദ്യാർഥികൾക്ക് ഐക്യദാര്‍ഢ്യവുമായി ഹാർവാഡ് വിദ്യാർഥികൾ
പൗരത്വ ഭേദഗതി നിയമം പാസായതോടെ ഇന്ത്യക്കകത്ത് നിയമത്തിനെതിരായി ശക്തമായ സമരങ്ങളാണ് നടക്കുന്നത്. പ്രധാനമായും സമരം ഏറ്റെടുത്തിരിക്കുന്നത് ഇന്ത്യയിലെ ക്യാമ്പസുകളാണ്. ഇതിൽ തന്നെ സമരം ഏറ്റവും ശക്തമായത് ജാമിയയിലേയും അലിഗഡിലേയും പ്രക്ഷോഭങ്ങളാണ്. നിലവിൽ സെലിബ്രിറ്റികളടക്കം നിരവധി പേർ പോലീസ് നടപടിയെ വിമർശിച്ചും വിദ്യാർഥികൾക്ക് പിന്തുണ നൽകിയും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ ഞായറാഴ്ച ജാമിയയിലേ വിദ്യാർഥികൾക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തെ അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹാർവാഡ് യൂണിവെഴ്സിറ്റി വിദ്യാർഥികൾ.
ജാമിയയിലേയും അലിഗഡിലേയും വിദ്യാർഥികൾക്കാണ് ഹാർവാഡിലെ നൂറോളം വിദ്യാർഥികൾ ഒപ്പിട്ട കത്തിൽ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങൾ അസൗകര്യപ്രദവും കലുഷിതവുമായിരിക്കാം പക്ഷേ ഒരു ജനാധിപത്യ രാജ്യത്തിന്റെ അടിസ്ഥാനഘടന നിലനിർത്താൻ അവ അത്യന്താപേക്ഷിതമാണെന്നും കത്തിൽ പറയുന്നു.
വിദ്യാർഥികൾക്ക് നേരെയുണ്ടായ ക്രൂരമായ അക്രമങ്ങളേയും കണ്ണീർ വാതകപ്രയോഗങ്ങളേയും ശക്തമായ ഭാഷയിൽ അപലപിക്കുന്നതായും വിദ്യാർഥികൾ കത്തിലൂടെ വ്യക്തമാക്കി.