അഭിറാം മനോഹർ|
Last Updated:
തിങ്കള്‍, 16 ഡിസംബര്‍ 2019 (14:08 IST)
പൗരത്വഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച്
ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ നടത്തുന്ന സമരത്തോട് തനിക്ക് യോജിക്കാൻ കഴിയില്ലെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ. ട്വീറ്ററിൽ വിദ്യാർഥികളുടെ സമരത്തെക്കുറിച്ചുള്ള പോസ്റ്റിന് താഴെ താൻ ലൈക്ക് ചെയ്തത് അബദ്ധത്തിൽ
ൽ സംഭവിച്ചതാണെന്നും അബദ്ധം മനസിലായുടൻ തിരുത്തിയെന്നും
അക്ഷയ് കുമാർ ട്വിറ്ററിലൂടെ വ്യക്തമാക്കി.
ജാമിയ മില്ലിയ വിദ്യാർഥികളുടെ ട്വിറ്റിന് ലൈക്ക് ചെയ്ത സംഭവത്തിൽ തന്റെ ഭാഗം വിശദീകരിക്കുകയായിരുന്നു താരം. അത് അബദ്ധത്തിൽ സംഭവിച്ചതാണ് സ്ക്രോൾ ചെയ്യുമ്പോൾ അറിയാതെ ലൈക്ക് ബട്ടൺ ഞെക്കിയതാവും അത് മനസിലാക്കിയപ്പോൾ തന്നെ പെട്ടെന്നു തന്നെ ഞാൻ ആ ട്വീറ്റ് അൺലൈക്ക് ചെയ്യുകയും ചെയ്തു. ഇത്തരം നടപടികളെ ഞാൻ ഒരു തരത്തിലും അനുകൂലിക്കുന്നില്ല അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു.
പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ച് വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇതുവരെ പ്രതികരിച്ചിരിക്കുന്നത്. ഇനി നിശബ്ദനായിരിക്കാൻ കഴിയില്ലെന്നും ഈ സർക്കാർ ഫാസിസ്റ്റ് ആണെന്നുമായിരുന്നു വിഷയത്തിൽ സംവിധായകനായ അനുരാഗ് കശ്യപിന്റെ പ്രതികരണം. യഥാർഥത്തിൽ വ്യത്യാസങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ശബ്ദങ്ങൾ നിശബ്ദത പാലിക്കുന്നത് തന്നെ കോപാകുലനാക്കുന്നുവെന്നും കശ്യപ് വ്യക്തമാക്കി.