ഗൂഗിളിന് 1950 കോടിയുടെ പിഴ!

ശ്രീനു എസ്| Last Modified ചൊവ്വ, 8 ജൂണ്‍ 2021 (14:51 IST)
ഗൂഗിളിന് 1950 കോടിയുടെ പിഴ. പരസ്യമേഖലയിലെ മര്യാദകള്‍ ലംഘിച്ചതിനാണ് 26.8 കോടി ഡോളര്‍ ഫ്രാന്‍സ് ഗൂഗിളിന് പിഴ ചുമത്തിയത്. 2019ല്‍ റൂപര്‍ട് മര്‍ഡോക്കിന്റെ കീഴിലുള്ള ന്യൂസ് കോര്‍പ്, ഫ്രഞ്ച് പത്രമായ ലെ ഫിഗാരോ എന്നിവര്‍ നല്‍കിയ പരാതിയിലാണ് പിഴ.

വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും പരസ്യം നല്‍കാന്‍ ഗൂഗിളിനെക്കാള്‍ കൂടുതല്‍ പണം നല്‍കിയിട്ടും വിപണിയിലെ സ്ഥാനം ദുരുപയോഗം ചെയ്ത് ഗൂഗിള്‍ ഇത് അട്ടിമറിക്കുകയായിരുന്നുവെന്ന് കമ്പനികള്‍ നേരത്തേ പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :