ബെക്‌സ് കൃഷ്ണന്‍ ഇന്ന് നാട്ടിലേക്ക് തിരിക്കും

ശ്രീനു എസ്| Last Modified ചൊവ്വ, 8 ജൂണ്‍ 2021 (10:07 IST)
അബുദാബി: വ്യവസായി എം.എ.യൂസഫലിയുടെ
നിര്‍ണ്ണായക ഇടപെടല്‍ മൂലം
ജയില്‍ മോചിതനായ തൃശ്ശൂര്‍ നടവരമ്പ് സ്വദേശി ബെക്‌സ് കൃഷ്ണന്‍ ഇന്ന് നാട്ടിലേക്ക് തിരിക്കും. ഇന്ന് രാത്രി
8.20 ന്

അബുദാബിയില്‍ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചെ 1.45 ന് കൊച്ചിയിലെത്തുന്ന ഇത്തിഹാദ് വിമാനത്തിലാണ് ബെക്‌സ് സ്വന്തം നാട്ടിലേക്ക് വീണ്ടും മടങ്ങുന്നത്.
കുടുംബാംഗങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്.

സുഡാനി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്നു ബെക്‌സ്‌കൃഷ്ണന്‍. എംഎ യൂസഫലിയാണ് ബെക്‌സ് കൃഷ്ണന്റെ വിധിയെ മാറ്റിയത്. കോടതിയില്‍ കെട്ടിവയ്‌ക്കേണ്ട പണം അദ്ദേഹമാണ് നല്‍കിയത്. എട്ടുവര്‍ഷമായി തടവില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :