അനുബന്ധ വാര്‍ത്തകള്‍
- കോവിഡ് വാക്സിന് സ്വീകരിച്ച് നടി ശിവദ
- സ്റ്റേഷനറി കടകൾക്ക് ജൂൺ 11ന് മാത്രം പ്രവർത്തിക്കാൻ അനുമതി, 12,13 തീയതികളിൽ സമ്പൂർണ ലോക്ക്ഡൗൺ
- സംസ്ഥാനത്ത് ഇന്ന് 9313 പേർക്ക് കൊവിഡ്, 221 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2
- വാക്സിൻ നയത്തിൽ മാറ്റം, ജൂൺ 21 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ
- സംസ്ഥാനത്ത് ലോക്ക്ഡൗൺ 16 വരെ നീട്ടി
ഈ സ്ഥാപനങ്ങള്‍ക്ക് മാത്രം ജൂണ്‍ 11 രാവിലെ 7മുതല്‍ രാത്രി 7വരെ പ്രവര്‍ത്തിക്കാം
ലോക്ഡൗണില്‍ സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകള്‍, ഒപ്റ്റിക്കല്‍സ് തുടങ്ങിയ കടകള്‍ക്ക് ജൂണ്‍ 11ന് ഒരു ദിവസം മാത്രം രാവിലെ 7 മണിമുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തനാനുമതി നല്‍കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മീനുകള്‍ തുടങ്ങിയവ ജൂണ്‍ 17 മുതല്‍ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിക്കും.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ (പാക്കേജിങ് ഉള്‍പ്പെടെ), നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ജൂണ്‍ 16 വരെ പ്രവര്‍ത്തനാനുമതി നല്‍കും. ബാങ്കുകള്‍ നിലവിലുള്ളതുപോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.