ജക്കാർത്ത|
jibin|
Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2016 (18:43 IST)
രാജ്യത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലൈംഗിക അതിക്രമം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കടുത്ത ശിക്ഷാരീതികളുമായി ഇൻഡോനേഷ്യന്‍ സര്‍ക്കാര്‍. ലൈംഗിക അതിക്രമം കാണിക്കുന്നവരെ രാസവസ്‌തുക്കൾ ഉപയോഗിച്ച് ഷണ്ഡീകരിക്കാനും വധശിക്ഷ നൽകാനുമാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
14 വയസുകാരിയെ 12 പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചുകൊന്ന സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്.
ലൈംഗിക അതിക്രമം കാണിക്കുന്നവരെ ശിക്ഷിക്കാനുള്ള നിയമനം ഇൻഡോനേഷ്യയിൽ പാസാക്കുകയും ചെയ്‌തു. വിദേശ ടൂറിസ്‌റ്റുകള്‍ക്കു നേരെ അതിക്രമം വര്‍ദ്ധിക്കുകയാണ്. രാജ്യത്തെ സ്‌ത്രീകള്‍ക്ക് സുരക്ഷയില്ലായ്‌മ അനുഭവപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഇൻഡോനേഷ്യയിൽ നിയമം പാസാക്കിയത്.
ലൈംഗിക കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നവർക്കും സ്വന്തം കുടുംബത്തിലെ അംഗങ്ങളെ ഉപദ്രവിക്കുന്നവർക്കും 20 വർഷം തടവുശിക്ഷ, ഇര കൊല്ലപ്പെടുക, മാനസിക ശാരീരിക നില തകരാറിലാവുക, ലൈംഗിക രോഗങ്ങൾ പകരുക എന്നീ സന്ദർഭങ്ങളിൽ പരമാവധി ശിക്ഷയായ വധശിക്ഷ നൽകാവുന്നതാണ്.