ലക്നൗ|
aparna shaji|
Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (12:28 IST)
മാതാപിതാക്കളെ ബന്ദികളാക്കിയ ശേഷം പന്ത്രണ്ടുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. യു പി തലസ്ഥാന നഗരിയായ ലക്നൗവിലാണ് ക്രൂരമായ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ നിന്നും എണ്ണൂറ് മീറ്ററോളം ദൂരയാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.
12 പേരടങ്ങുന്ന സംഘം വീട്ടിൽ അതിക്രമിച്ച് കയറി തന്നെ പിടിച്ചു കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ തടയാൻ വന്ന മാതാപിതാക്കളെ ബന്ദികളാക്കുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് പരാതി നൽകി. വീടിനടുത്തുള്ള മറ്റൊരു സ്ഥലത്ത് വെച്ച് അഞ്ച് പേർ തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നും പെൺകുട്ടി വ്യക്തമാക്കി.
കഴിഞ്ഞ ജൂലായിൽ ദേശീയപാതയരുകിൽ പെൺകുട്ടിയും അമ്മയും പീഡനത്തിനിരയായിരുന്നു. സ്ത്രീകൾക്ക് നേരെയുള്ള അക്രമണങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടും അക്രമണങ്ങൾ വർധിച്ചുവരികയാണ്.