വിവാഹവാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി 23 കാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

അങ്കമാലി| Last Modified ഞായര്‍, 9 ഒക്‌ടോബര്‍ 2016 (14:37 IST)
വിവാഹ വാഗ്ദാനം നല്‍കി 23 കാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാമ്പ്ര എരയാം‍കുടി നൌഹര്‍ഷ എന്ന 42 കാരനാണു അങ്കമാലി പൊലീസിന്‍റെ വലയിലായത്.

വാപ്പാലയില്‍ നൌഹര്‍ഷ നടത്തുന്ന സ്ഥാപനത്തില്‍ വച്ച് പീഡിപ്പിക്കുകയും തുടര്‍ന്ന് ഇത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. 2015 മാര്‍ച്ച് മുതല്‍ 2016 ഏപ്രില്‍ വരെയുള്ള കാലയളവിലായിരുന്നു പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കുകയും തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം അങ്കമാലി സി.ഐമുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :