അനുബന്ധ വാര്‍ത്തകള്‍
- താലിബാന് അനുകൂല പോസ്റ്റുകളെ ഫേസ്ബുക്ക് വിലക്കി
- വ്യോമസേന കാബൂളിലെ 120 ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ എത്തിച്ചു
- താലിബാൻ ഭീകരസംഘടന: വിലക്കേർപ്പെടുത്തി ഫെയ്സ്ബുക്ക്
- വിമാനത്തിൽ തിക്കിതിരക്കി ആൾക്കൂട്ടം, കയറാനാകാതെ ആയിരങ്ങൾ
- 5000ത്തിലധികം ഐഎസ് തടവുകാരെ താലിബാൻ മോചിപ്പിച്ചു, കൂട്ടത്തിൽ നിമിഷയടക്കം 8 മലയാളികളെന്ന് റിപ്പോർട്ട്
എങ്ങനെയെങ്കിലും രക്ഷപ്പെടണം: കാബൂളില്‍ വിമാനത്തിന്റെ ടയറില്‍ ശരീരം ചേര്‍ത്ത് കയര്‍കെട്ടി രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
കാബൂളില്‍ വിമാനത്തിന്റെ ടയറില്‍ ശരീരം ചേര്‍ത്ത് കയര്‍കെട്ടി രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ലോകത്തെ ഒരു അന്താരാഷ്ട്രവിമാനത്താവളത്തിലും കാണാത്ത തിരക്കായിരുന്നു കാബൂളില്‍. താലിബാന്റെ നിയന്ത്രണത്തിലായ അഫ്ഗാനില്‍ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെടാന്‍ ആയിരങ്ങളാണ് വിമാനത്താവളങ്ങളില്‍ എത്തുന്നത്. ഇതിനിടയിലാണ് മൂന്നുപേര്‍ തങ്ങളുടെ ശരീരം വിമാനത്തിന്റെ ടയറിനോട് ചേര്‍ത്ത് കെട്ടി രക്ഷപ്പെടാനുള്ള സാഹസം കാട്ടിയത്. എന്നാല്‍ വിമാനം പറന്നുയര്‍ന്നപ്പോള്‍ ഇവര്‍ താഴെ വീഴുകയായിരുന്നു.
ഇപ്പോള്‍ കാബൂളിലെ വിമാനസര്‍വീസുകളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. നിലവില്‍ 60തോളം രാജ്യങ്ങളിലെ പൗരന്മാരാണ് അഫ്ഗാനില്‍ കുടുങ്ങി കിടക്കുന്നത്.