1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Coronavirus New Zealand Lockdown

ഒരേ ഒരാള്‍ക്ക് കോവിഡ്; രാജ്യം മുഴുവന്‍ മൂന്ന് ദിവസത്തെ ലോക്ക്ഡൗണ്‍, ഇതാണ് ആ രാജ്യം

coronavirus
ഒരേ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ രാജ്യം മുഴുവന്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്. കഴിഞ്ഞ ആറ് മാസത്തിനു ശേഷം ആദ്യമായാണ് ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ആകുന്നത്. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസത്തേക്ക് രാജ്യത്ത് ലെവല്‍ ഫോര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓക്ലന്‍ഡ് നഗരത്തിലാണ് കഴിഞ്ഞ ആറ് മാസത്തിനിടെയുള്ള ന്യൂസിലന്‍ഡിലെ ആദ്യ കോവിഡ് കേസ്. കോവിഡ് സ്ഥിരീകരിച്ചയാള്‍ ഓക്ലന്‍ഡ്, കൊറോമാന്‍ഡല്‍ നഗരങ്ങളിലാണ് കോവിഡ് സ്ഥിരീകരിച്ചയാള്‍ സഞ്ചരിച്ചിട്ടുള്ളത്. ഈ നഗരങ്ങളില്‍ ഒരാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 
 
അടുത്ത ലേഖനം
കണ്ണൂരിൽ അറസ്റ്റിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധമെന്ന് എൻഐഎ