എബോളയ്ക്ക് പിന്നാലെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പട്ടിണി മരണത്തിലേക്ക്

 എബോള , ആഫ്രിക്കന്‍ രാജ്യങ്ങള്‍ , യുഎന്‍ , വൈറസ് , ലൈബിരിയ
യുഎന്‍| jibi| Last Modified വ്യാഴം, 16 ഒക്‌ടോബര്‍ 2014 (15:56 IST)
വൈറസ് പടരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഉടന്‍ പട്ടിണി മരണങ്ങളുമെത്തുമെന്ന് ഐക്യരാഷ്ട്രസഭ. വൈറസ് ആഫ്രിക്കന്‍ രാജ്യങ്ങളെ വിഴുങ്ങിയതോടെ മരണ സംഖ്യ ഉയര്‍ന്നതും വൈറസിനെ പിടിച്ച് നിര്‍ത്താന്‍ കഴിയാത്തതുമാണ് ഭക്ഷ്യക്ഷാമത്തിന് കാരണമായി യുഎന്‍ പറയുന്നത്.

വൈറസ് പടര്‍ന്നതോടെ രാജ്യത്ത് കനത്ത വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. കൂടാതെ കൃഷിയിടങ്ങളില്‍ ജോലിക്കാരില്ലാത്തതുമാണ് ഭക്ഷ്യക്ഷാമത്തിന് ആധാരമാകുന്നത്. പലയിടത്തും ഈ സാഹചര്യം ഉടലെടുത്തതോടെ ജനങ്ങള്‍ പട്ടിണിയിലായിരിക്കുകയാണ്. യുഎന്നിന് ഭക്ഷണം എത്തിക്കാന്‍ കഴിയാത്ത 750,000 ഓളം പേര്‍ ഇപ്പോഴുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലൈബിരിയയിലൂം സിയേറ ലിയോണയിലും ഗ്വിനിയയിലും 13 ലക്ഷം പേര്‍ യുഎന്‍ നല്‍കുന്ന ഭക്ഷണത്തെ മാത്രം ആശ്രയിക്കുന്നുണ്ട്.

534,000 പേര്‍ക്കാണ് യുഎന്‍ ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത്. ഈ മാസത്തോടെ ഈ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ഉത്തര ആഫ്രിക്കയിലെ ലോക ഭക്ഷ്യ പദ്ധതിയുടെ ചുമതലയുള്ള യുഎന്‍ പ്രദേശിക ഡയറക്ടര്‍ ബെട്ടീന ലൂഷെര്‍ പറഞ്ഞു. ലോക ഭക്ഷ്യദിനാചാരണത്തോട് അനുബന്ധിച്ച് യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :