അമേരിക്കയില്‍ എബോള; നഴ്സിന് വൈറസ് ബാധ സ്ഥിരീകരിച്ചു

 എബോള , അമേരിക്ക , നഴ്സിന് എബോള , വൈറസ്
വാഷിങ്ടണ്‍| jibin| Last Updated: തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (11:03 IST)
അമേരിക്കയില്‍ ഒരാള്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ടെക്സാസിലെ ആശുപത്രിയിലെ നഴ്സിനാണ് രോഗം കണ്ടെത്തിയത്. എബോള ബാധയുള്ളയാളെ ചികില്‍സിക്കുന്നതിനിടയില്‍ ജീവനക്കാര്‍ക്ക് പറ്റിയ ഗുരുതരമായ പിഴവാണ് വൈറസ് പടരാനിടയാക്കിയതെന്ന് ആരോഗ്യവകുപ്പിലെ അധികൃതര്‍ വ്യക്തമാക്കി.

പരിചരണത്തിനിടയിലോ, ഡയാലിസിസിനിടയിലോ ശ്വസനസഹായങ്ങള്‍ നല്‍കുന്നതിനിടയിലോ പറ്റിയ പിഴവാണ് വൈറസ് പടരാനിടയാക്കിയതെന്നാണ് കരുതുന്നത്. എബോള വൈറസ് നഴ്സിന് പിടി കൂടാനുള്ള കാരണം എന്തായിരുന്നുവെന്ന് അമേരിക്കന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ തലവന്‍ ഡോ ടോം ഫ്രീഡന്‍ പറഞ്ഞു. വൈറസ് പടര്‍ന്നിരിക്കാന്‍ സാധ്യതയുള്ള മറ്റ് 48 പേര്‍ കൂടി നിരീക്ഷണത്തിലാണ്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശങ്ങളും പരിശീലനവും കൂടുതല്‍ കര്‍ശനവും വ്യാപ്തിയുള്ളതുമാക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് ടെക്സാസ് ആരോഗ്യ വിഭാഗം അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :