1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Earthquake in pakistan

പാക്കിസ്ഥാനില്‍ വന്‍ ഭൂചലനം; മരണസംഖ്യ 20 കടന്നു

Earthquake
തെക്കന്‍ പാക്കിസ്ഥാനില്‍ വന്‍ ഭൂചലനം. ക്വറ്റയിലാണ് ഭൂചലനം നടന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ നഗരമാണ് ക്വറ്റ. അതേസമയം ദുരന്തത്തില്‍ നിരവധിപേര്‍ മരണപ്പെട്ടു. മരണസംഖ്യ 20 കടന്നിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത ആറാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. 
 
നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. 
അടുത്ത ലേഖനം
മൊബൈലില്‍ കളിക്കുന്നതിന് വഴക്കു പറഞ്ഞു; കരുനാഗപ്പള്ളിയില്‍ 15കാരന്‍ തൂങ്ങിമരിച്ചതിനുപിന്നാലെ ഹൃദയാഘാതം മൂലം മാതാവും മരണപ്പെട്ടു