1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Power crisis coal shortage News

രാജ്യം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക്!

Power Crisis
രാജ്യം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് പോകുന്നതായി റിപ്പോര്‍ട്ട്. കല്‍ക്കരി ക്ഷാമം രൂക്ഷമായതാണ് കാരണം. ശക്തമായി തുടരുന്ന മഴയില്‍ കല്‍ക്കരി ഖനികള്‍ വെള്ളത്തിനടിയിലായതാണ് പ്രതിസന്ധിക്ക് കാരണം രാജ്യത്തെ 70ശതമാനത്തോളം വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കുന്നത് കല്‍ക്കരി നിലയങ്ങളില്‍ നിന്നാണ്. ഇനി നാലുദിവസത്തേക്കുള്ള കല്‍ക്കരിമാത്രമാണ് അവശേഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അവസ്ഥ തുടര്‍ന്നാല്‍ വൈകാതെ രാജ്യത്തെ പകുതിയോളം വൈദ്യുതി നിലയങ്ങളും പൂട്ടേണ്ടിവരും. 
അടുത്ത ലേഖനം
ഫീസടക്കാന്‍ വൈകിയതുകൊണ്ട് മലയാളി വിദ്യാര്‍ത്ഥിനി മംഗളൂരില്‍ ആത്മഹത്യചെയ്തു; വീട്ടുകാരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നില്ലെന്ന് ആത്മഹത്യ കുറിപ്പ്