ശ്രീനു എസ്|
Last Updated:
ബുധന്‍, 24 ജൂണ്‍ 2020 (15:34 IST)
മെക്‌സിക്കോയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആറുപേര്‍ മരിച്ചു. ശക്തമായ ഭൂചലനമായതിനാല്‍ സുനാമിക്കുള്ള സാധ്യതയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്നലെ രാവിലെ പത്തരയ്ക്കാണ് ഭൂചലനം ഉണ്ടായത്. ഓവാക്‌സാക്ക സംസ്ഥാനമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
റോഡുകള്‍ പിളര്‍ന്നു പോകുകയും കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുകയും ചെയ്തു. ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും കെട്ടിടങ്ങള്‍ തകരുന്നതുമായ വീഡിയോകള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.