അനുബന്ധ വാര്‍ത്തകള്‍
- ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി
- ഡല്‍ഹിയില്‍ ഭൂചലനം, ജനം ഭയന്നുവിറച്ചു
- അമ്മയെ കാണാൻ ദൽഹിയിൽ നിന്നും ബെംഗളൂരുവിലേക്ക് തനിച്ച് യാത്ര നടത്തി അഞ്ച് വയസ്സുകാരൻ
- പഞ്ചാബ് വിട്ട് ഡൽഹിയിലേക്ക് പോയത് എന്തുകൊണ്ട്, വെളിപ്പെടുത്തലുമായി അശ്വിൻ
- ഡൽഹിയിൽ 6 ലക്ഷം രൂപയുടെ ട്രെയിൻ ടിക്കറ്റുകൾ പിടിച്ചെടുത്തു, ഐആർടിസി ഏജന്റുമാരടക്കം 14 പേർ പിടിയിൽ
ഡൽഹിയിൽ വൻ ഭൂകമ്പത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ഡൽഹി-എൻസിആർ മേഖലയിൽ അടുത്തുതന്നെ വൻ ഭൂകമ്പത്തിനു സാധ്യതയെന്ന് ധാൻബാദ് ഐഐടിയിലെ വിദഗ്‌ധരുടെ മുന്നറിയിപ്പ്.ഭൂകമ്പ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ഇവർ ആവശ്യം ഉന്നയിച്ചു.
വരും ദിവസങ്ങളിൽ ഡൽഹി-എൻസിആർ മേഖലയിൽ വൻ ഭൂകമ്പമുണ്ടാകുമെന്നാണ് ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്‌മോളജി വകുപ്പുകൾ പറയുന്നത്. രണ്ട് മാസത്തിനുള്ളിൽ ഡൽഹി-എൻ.സി.ആർ. മേഖലയിൽ 11 തവണ ചെറിയ ഭൂചലനങ്ങൾ ഉണ്ടായിരുന്നു.സമീപകാലത്ത് തുടർച്ചയായുണ്ടായ ചെറുഭൂചലനങ്ങൾ വലുതിന്റെ സൂചനയാണു നൽകുന്നതെന്നാണ് വിദഗ്‌ധാഭിപ്രായം