1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Dubai covid news

ദുബായിയില്‍ എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി

Dubai
ദുബായിയില്‍ എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. കൊവിഡ് വീണ്ടും ശക്തിപ്രാപിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഏത് രാജ്യത്ത് നിന്നും എത്തുന്നവര്‍ക്കും ഈ നിബന്ധന ബാധകമാണ്. ഈമാസം 31 മുതലാണ് പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരുന്നത്.
 
അതേസമയം പരിശോധനാഫലങ്ങളുടെ കാലാവധി 96 മണിക്കൂറില്‍ നിന്നും 72 മണിക്കൂറാക്കിയിട്ടുണ്ട്. കൊവിഡ് ഫലം വരുന്നതുവരെ ക്വാറന്റൈനിലിരിക്കുകയും പോസിറ്റീവാണെങ്കില്‍ 10 ദിവസം കൂടി ഹോം ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്യണം.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കസേരക്ക് വേണ്ടി കലാപത്തിനില്ല, മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കില്ലെന്ന് ചെന്നിത്തല