1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local news

ഓച്ചിറയില്‍ കയര്‍ ഫാക്ടറിക്ക് തീപിടിച്ച് വന്‍ നാശനഷ്ടം

Kollam
ഓച്ചിറയില്‍ കയര്‍ ഫാക്ടറിക്ക് തീപിടിച്ച് വന്‍ നാശനഷ്ടം. ഇന്നലെ അര്‍ധരാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്. ആലുംപീടികയില്‍ രാജന്‍ എന്നയാളുടെ നിവാസ് കയര്‍ ഫാക്ടറിയാണ് കത്തി നശിച്ചത്. തീപിടുത്തത്തില്‍ 50ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. 
 
തീപിടുത്തത്തില്‍ ലോഡ് കയറ്റിയിട്ടിരുന്ന വാഹനം പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റേയും നാട്ടുകാരുടെയും സഹായത്തോടെ ഒന്നരമണിക്കൂറോളം നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് തീയണച്ചത്.
അടുത്ത ലേഖനം
കേന്ദ്ര ബജറ്റ് 2021: സാമ്പത്തിക സർവേ റിപ്പോർട്ട് ധനമന്ത്രി ഇന്ന് അവതരിപ്പിക്കും