പശ്ചിമേഷ്യയിലെ സംഘര്‍ഷം: പാചകവാതക വിതരണം തടസ്സപ്പെടാതിരിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് എല്‍പിജി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍
പശ്ചിമേഷ്യയിലെ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാചകവാതക വിതരണം തടസ്സപ്പെടാതിരിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് എല്‍പിജി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
ആഗോള സാഹചര്യം മാറുന്നതിനനുസരിച്ച് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ വകുപ്പുകളും സജ്ജമായിരിക്കണം എന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. കൂടാതെ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ കൃത്യമായ വിവരങ്ങള്‍ യഥാസമയം പൊതുജനങ്ങളെ അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
