വാഷിങ്ടൺ|
aparna shaji|
Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2016 (08:52 IST)
ജയിച്ചാൽ മാത്രമേ തെരഞ്ഞേടുപ്പ് ഫലം അംഗീകരിക്കുകയുള്ളുവെന്ന് റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ്. അവസാന സംവാദത്തിൽ ഫലം അംഗീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെയായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം വേദി വിട്ടത്. എന്നാൽ ഇതിനുപിന്നാലെയാണ് വിവാദ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്നും
എന്നാല്‍ നിയമപരമായി ചോദ്യംചെയ്യേണ്ടിവന്നാല്‍ അതും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രമ്പിന്റെ പരാമർശത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ ജനാധിപത്യത്തിന് വെല്ലുവിളിയാണ് ട്രംപിന്റെ പരാമർശമെന്ന ആരോപണവുമായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലരി ക്ലിന്റണും രംഗത്തെത്തി. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അടക്കമുള്ളവരും ട്രംപിനെതിരെ കടുത്ത വിമര്‍ശം ഉന്നയിച്ചു.
അപകടകരമായ പ്രസാവനയാണ് ട്രംപ് നടത്തിയതെന്നായിരുന്നു ഒബാമ പ്രതികരിച്ചത്. ഇത്തരം പ്രസ്താവനകൾ ശത്രുക്കള്‍ക്ക് രാജ്യത്തെ വിമര്‍ശിക്കാന്‍ സഹായം ചെയ്യുമെന്ന്ഒബാമ പറഞ്ഞു. മിഷേല്‍ ഒബാമയും ട്രംപിന്റെ പ്രസാതവനയെ വിമര്‍ശിച്ചു. അമേരിക്കന്‍ ജാനാധിപത്യത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുതെന്ന് അവര്‍ പറഞ്ഞു.