ലാവോസ്|
Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (12:26 IST)
തന്നെ പച്ചത്തെറി വിളിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍സുമായി അമേരിക്കന്‍ പ്രസിഡന്റ്
ബരാക് ഒബാമ സംസാരിച്ചു. ലാവോസില്‍
ആസിയാന്‍ ഉച്ചകോടിക്കിടെ ആയിരുന്നു ഇരുനേതാക്കളും സംസാരിച്ചത്. വൈസ് ഹൌസ് വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ഇവര്‍ തമ്മില്‍ എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്തിയില്ല.
ആസിയാന്‍ ഉച്ചകോടിക്ക് പുറപ്പെടുന്നതിനു തൊട്ടു മുമ്പായിരുന്നു ഡ്യൂട്ടേര്‍സ് ഒബാമയെ അസഭ്യം പറഞ്ഞത്. ഫിലിപ്പീന്‍സിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയുള്ള ഒബാമയുടെ പ്രസംഗം കേട്ടിരിക്കാന്‍ തന്നെ കിട്ടില്ലെന്ന് പറഞ്ഞായിരുന്നു അസഭ്യപ്രയോഗം.
ഫിലിപ്പീന്‍സ് പ്രസിഡന്റ് അസഭ്യപ്രയോഗം നടത്തിയതിനെ തുടര്‍ന്ന് റോഡ്രിഗോ ഡ്യൂട്ടേര്‍സുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച ഒബാമ റദ്ദാക്കിയിരുന്നു. ആസിയാന്‍ ഉച്ചകോടിയില്‍ ഫോട്ടോ സെഷനും വിരുന്നിനുമായി ഇരുനേതാക്കളും രണ്ടു വശത്താണ് നിലയുറപ്പിച്ചത്. എന്നാല്‍, ഉച്ചകോടിക്കിടെ മറ്റ് രാഷ്‌ട്രത്തലവന്മാരെ കാത്തിരിക്കുമ്പോള്‍ ആയിരുന്നു ഒബാമ ഫിലിപ്പീന്‍സ് പ്രസിഡന്റിനോട് സംസാരിച്ചത്.