പ്രസിഡന്റ് ആകാന്‍ യോഗ്യത ഹിലരിക്ക്, സ്വയംപ്രഖ്യാപിത രക്ഷാ പുരുഷനെ രാജ്യത്തിന് ആവശ്യമില്ല: ട്രംപിനെതിരെ ആഞ്ഞടിച്ച് ഒബാമ

അമേരിക്കന്‍ പ്രസിഡണ്ട് ആകാന്‍ മറ്റാരേക്കാളും യോഗ്യത ഹിലരിക്കെന്ന് ഒബാമ; ‘ട്രംപ് ജയിക്കില്ല, സ്വയംപ്രഖ്യാപിത രക്ഷാ പുരുഷനെ രാജ്യത്തിന് ആവശ്യമില്ല’

ഫിലാഡൽഫിയ| aparna shaji| Last Updated: വ്യാഴം, 28 ജൂലൈ 2016 (11:53 IST)
അമേരിക്കൻ പ്രസിഡന്റാകാൻ യോഗ്യത എന്തുകൊണ്ടും ഹിലരി ക്ലിന്റനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കയെ നയിക്കാൻ തന്നേക്കാളും യോഗ്യയായ വ്യക്തിയാണ് ഹിലരിയെന്നും ഒബാമ വ്യക്തമാക്കി. തനിക്ക് നൽകിയ പിന്തുണ ഹിലരിക്ക് നൽകാനും ഒബാമ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഹിലരിയെ പിന്തുണച്ച് ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയ്ക്ക് സ്വയം പ്രഖ്യാപിത രക്ഷാപുരുഷനെ ആവശ്യമില്ല. മുമ്പേ തന്നെ മഹത്തരമാണ്. ട്രംപിനെ ആശ്രയിച്ചല്ല അമേരിക്കയുടെ മഹത്വം. മുദ്രാവാക്യം മാത്രമേ ട്രംപ് നല്‍കുന്നുള്ളൂ. ഭയം വിതക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ട്രംപ് തെരഞ്ഞെടുപ്പില്‍ ജയിക്കില്ല, കാരണം അദ്ദേഹം അമേരിക്കയെ തുണ്ടം തുണ്ടമായി വില്‍ക്കുകയാണ്. ഹിലരിക്ക് പിന്തുണ അറിയിച്ച ഒബാമ ഡൊണാൾഡ് ട്രംപിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :