ട്രംപിന് കൂറ് റഷ്യയോട്, പുടിനെ പിന്തുണയ്ക്കാൻ ട്രംപ് താൽപ്പര്യം കാണിക്കുന്നുവെന്ന് ഹിലരി

ട്രംപിനു റഷ്യയോടാണു കൂറെന്ന് ഹിലറി; പുടിനുമായി ബന്ധമില്ലെന്നു ട്രംപ്

വാഷിങ്ടൺ| aparna shaji| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (07:56 IST)
റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ട്രംപിന്റെ എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലരി ക്ലിന്റൺ. ട്രംപിന് റഷ്യയോടു സമ്പൂർണമായ കൂറാണെന്നും ഇതു ദേശസുരക്ഷ സംബന്ധിച്ച ആശങ്ക ഉയർത്തുന്നതായും ഹിലറി വ്യക്തമാക്കി. പുടിനെ പിന്തുണയ്ക്കാൻ ട്രംപ് വല്ലാത്ത താൽപര്യമാണു കാട്ടുന്നതെന്നു നമുക്കറിയാം. ക്രൈമിയയിലും യുക്രെയ്നിലും പുടിന്റെ ഇടപെടലുകളെ ട്രംപ് പിന്തുണയ്ക്കുന്നുവെന്നും ഹിലരി പറഞ്ഞു.

എന്നാൽ, പുടിനുമായി തനിക്കൊരു ബന്ധവുമില്ലെന്നു ട്രംപ് പറഞ്ഞു. തന്നെക്കുറിച്ചു നല്ലതു പറഞ്ഞതുകൊണ്ടാണു മുൻപ് പുടിനെ പുകഴ്ത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. താൻ പുടിനെ നേരിട്ടു കാണുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്തിട്ടില്ല. പുടിനുമായി തനിക്കൊരു ബന്ധവുമില്ലെന്നും ട്രംപ് പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :