അമേരിക്കന്‍ പ്രസിഡന്റിനെ അസഭ്യം പറഞ്ഞു; ഫിലിപ്പീന്‍സ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച ഒബാമ റദ്ദാക്കി

അസഭ്യം പറഞ്ഞു; കൂടിക്കാഴ്ച ഒഴിവാക്കി ഒബാമ

ദാവോ| Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (09:55 IST)
അസഭ്യം പറഞ്ഞതിനെ തുടര്‍ന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേർടുമായി നടത്താനിരുന്ന അമേരിക്കന്‍ പ്രസിഡന്റ് റദ്ദാക്കി. വൈറ്റ് ഹൌസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ഫിലിപ്പിന്‍സിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയുള്ള ഒബാമയുടെ പ്രസംഗം കേട്ടിരിക്കാന്‍ തന്നെ കിട്ടില്ലെന്ന് പറഞ്ഞ് ഡ്യൂടേര്‍ട് അസഭ്യപ്രയോഗം നടത്തുകയായിരുന്നു. ആസിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലാവോസിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഡ്യൂട്ടേര്‍ട്ടിന്‍റെ വിവാദ പരാമര്‍ശം. ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്താന്‍
ഇരുനേതാക്കളും നിശ്ചയിച്ചിരുന്നു.

എന്നാല്‍, ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ അസഭ്യപ്രയോഗത്തെ തുടര്‍ന്ന് ഒബാമ കൂടിക്കാഴ്ച റദ്ദു ചെയ്യുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :