aparna shaji|
Last Updated:
വ്യാഴം, 28 ഏപ്രില്‍ 2016 (18:21 IST)
അമേരിക്കയുടെ കയ്യിൽ നിന്നും പണവും ആയുധങ്ങളും സഹായമായി വാങ്ങി പിന്നീട് അമേരിക്കകെതിരെ നിലകൊള്ളുകയും ചെയ്യുന്ന പാകിസ്താനെ കൈകാര്യം ചെയ്യാൻ ഇന്ത്യപോലുള്ള രാജ്യങ്ങളുടെ സഹായം തേടുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രചരണ യോഗത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ലോകത്തെ ഒൻപത് ആണവരാഷ്ട്രങ്ങളിൽ ഒന്നായ പാകിസ്താന് സ്ഥിരതയില്ല. സഹായങ്ങൾ ഒരുപാട് ചെയ്തിട്ടും തിരികെ സഹായിക്കാനുള്ള മനസ്സ് അവർ കാണിക്കുന്നില്ല. എങ്കിൽ കൂടി ആ രാജ്യവുമായി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആഗ്രഹമില്ല. കാരണം ഇപ്പോൾ ചെയ്തു കൊടുക്കുന്ന സഹായം തുടർന്നില്ലെങ്കിൽ മറ്റ് രാജ്യം സഹായവാഗ്ദാനവുമായി പാകിസ്താനെ സമീപിക്കും. അത് നമ്മുടെ നിലനിൽപ്പിനെ ബാധിച്ചേക്കാം എന്നാണ് ട്രംപ് പറഞ്ഞത്.
അസ്ഥിര രാഷ്ട്രമായ പാകിസ്താനെ കൈകാര്യം ചെയ്യാന്‍ ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളുടെ സഹായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതീക്ഷിച്ച ഫലം ഇല്ലാഞ്ഞിട്ടും പാകിസ്താന് കണക്കില്ലാതെ പണം നല്‍കുന്ന ഒബാമ ഭരണകൂടത്തിന്റെ നടപടിയെ
യു.എസ്. കോണ്‍ഗ്രസിലെ അംഗങ്ങള്‍ വിമര്‍ശിച്ച അതേ ദിവസം തന്നെയാണ് ട്രംപിന്റേയും ഈ പരാമർശമെന്നത് ശ്രദ്ധേയമാണ്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം